മിനിമം ശമ്പളം ഒന്നുകില്‍ 52560 രൂപ, അല്ലെങ്കില്‍ 72000 രൂപ!? ഫിറ്റ്‌മെന്റ് ഫാക്ടര്‍ സാധ്യതകള്‍ ഇങ്ങനെ

എട്ടാം ശമ്പള കമ്മീഷന്റെ, ശമ്പള കമ്മീഷന്‍ പരിഷ്‌കരണത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. ഒക്ടോബര്‍ മാസത്തില്‍, എട്ടാം ശമ്പള കമ്മീഷന്‍ ഒക്ടോബര്‍ 8, 23 തീയതികളില്‍ ബെംഗളൂരുവിലും മുംബൈയിലുമായി രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. നിലവില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളം, പെന്‍ഷന്‍, ഫിറ്റ്മെന്റ് ഫാക്ടര്‍, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനായി വിവിധ യൂണിയനുകളും സംഘടനകളും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചുവരികയാണ്.

വിദേശത്ത് സൂക്ഷിച്ച സ്വര്‍ണമെല്ലാം നാട്ടിലെത്തിച്ച് റിസര്‍വ് ബാങ്ക്.. പുതിയ സ്വര്‍ണം വാങ്ങുന്നില്ല!?
വിദേശത്ത് സൂക്ഷിച്ച സ്വര്‍ണമെല്ലാം നാട്ടിലെത്തിച്ച് റിസര്‍വ് ബാങ്ക്.. പുതിയ സ്വര്‍ണം വാങ്ങുന്നില്ല!?

മുന്‍ കമ്മീഷനുകളായ ആറാമത്തെയും ഏഴാമത്തെയും ശമ്പള കമ്മീഷനുകളില്‍, ഫിറ്റ്മെന്റ് ഫാക്ടര്‍ മള്‍ട്ടിപ്ലയറുകള്‍ യഥാക്രമം 1.86, 2.57 എന്നിങ്ങനെയായിരുന്നു. ഇത്തവണ, പ്രമുഖ ജീവനക്കാരുടെ യൂണിയനുകള്‍ കൂടുതല്‍ ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ആവശ്യപ്പെടുന്നുണ്ട്. ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ജീവനക്കാരുടെ കൈയ്യില്‍ ലഭിക്കുന്ന ശമ്പളം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Salary Hike

പ്രധാന യൂണിയനുകളുടെ ആവശ്യങ്ങള്‍ 2.92 മുതല്‍ 4.00 വരെയാണ്. ഒരു ജീവനക്കാരന്റെ നിലവിലുള്ള അടിസ്ഥാന ശമ്പളത്തില്‍ ഗുണിച്ച്, പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളം കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടര്‍. ഉദാഹരണത്തിന്, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയും, എട്ടാം ശമ്പള കമ്മീഷന്‍ അംഗീകരിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ 3.5-ഉം ആണെങ്കില്‍, അദ്ദേഹത്തിന്റെ പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളം 18,000 x 3.5 = 63,000 രൂപ എന്നായിരിക്കും.

കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി... ഈ രാശിക്കാരാണോ? ഡിസംബര്‍ 4 മുതല്‍ ശുക്രദശ
കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി... ഈ രാശിക്കാരാണോ? ഡിസംബര്‍ 4 മുതല്‍ ശുക്രദശ

ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (2.92-4.38), മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ (3.61), നാഷണല്‍ കൗണ്‍സില്‍-ജെസിഎം (സ്റ്റാഫ് സൈഡ്) (3.833), ഭാരത് പെന്‍ഷനേഴ്‌സ് സമാജ് (3.833), ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘ് (4.00) തുടങ്ങിയ ജീവനക്കാരുടെ യൂണിയനുകളും പെന്‍ഷന്‍കാരുടെ സംഘടനകളും ഈ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് ആവശ്യപ്പെട്ടത്.

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ എട്ടാം ശമ്പള കമ്മീഷന്‍ പാനല്‍ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം, കേന്ദ്ര സര്‍ക്കാര്‍ അന്തിമ ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രഖ്യാപിക്കും. 2.92 ഫിറ്റ്‌മെന്റ് ഫാക്ടര്‍ പ്രകാരം ലെവല്‍ 1 ജീവനക്കാരന്റെ നിലവിലെ അടിസ്ഥാന ശമ്പളം 18000 രൂപയില്‍ നിന്ന് 52560 രൂപയായി ഉയരും. 3.61, 3.833, 4.00 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകളില്‍ ഇത് യഥാക്രമം 64980, 68994, 72000 എന്നിങ്ങനെയായി മാറും.

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

ഈ കണക്കുകള്‍ ജീവനക്കാര്‍ക്ക് ലഭിക്കാനിടയുള്ള പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളത്തെയാണ് സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് സ്ഥിരീകരിക്കുന്നതാണ്. യഥാര്‍ത്ഥ ശമ്പളം ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കമ്മീഷന്റെ ശുപാര്‍ശകള്‍, വിവിധ അലവന്‍സുകള്‍, ക്ഷാമബത്ത, പേ മാട്രിക്സ്, ശമ്പള ഘടനയിലെ യുക്തിസഹമായ മാറ്റങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും യഥാര്‍ത്ഥ ശമ്പളം നിശ്ചയിക്കപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma