കാത്തുകാത്തിരുന്ന രാജയോഗം വന്നെത്തി... ഈ രാശിക്കാരാണോ? ഡിസംബര്‍ 4 മുതല്‍ ശുക്രദശ
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും ചന്ദ്രനും. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ചേരും. അതിനാലാണ് നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത്.
മറുവശത്ത് ചന്ദ്രന്‍ നിഴല്‍ ഗ്രഹമാണ്. ആത്മാവ്, മനസ് എന്നിവയുടെ കാരകനായ ചന്ദ്രന്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങാറുള്ളത്. ശുക്രന്‍ നിലവില്‍ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഡിസംബര്‍ 4-ന് ചന്ദ്രനും കൂടി ഈ രാശിയിലേക്കെത്തും. അതുവഴി രാജയോഗം രൂപപ്പെടും. ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കാന്‍ സാധ്യതയുള്ള രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് തുലാം രാശിയിലെ ശുക്ര-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന രാജയോഗം വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും, പ്രധാനപ്പെട്ട ചില ജോലികളില്‍ വലിയ വിജയം കൈവരിക്കാനും സാധിക്കും. സ്വന്തമായി ഒരു വീട് വാങ്ങാന്‍ ദീര്‍ഘകാലമായി ആഗ്രഹിക്കുന്നവരുടെ സ്വപ്നം ഈ സമയത്ത് സാക്ഷാത്കരിക്കപ്പെട്ടേക്കാം.
ചിങ്ങം
തുലാം രാശിയിലെ ശുക്ര-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന രാജയോഗം ചിങ്ങം രാശിക്കാര്‍ക്കും ഗുണകരമായിരിക്കും. പുതിയ ജോലിക്കായി ദീര്‍ഘകാലമായി അന്വേഷണം നടത്തുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. കൂടാതെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ഭൂമിയോ മറ്റ് സ്വത്തുക്കളോ വാങ്ങാനുള്ള നിങ്ങളുടെ പദ്ധതികള്‍ വിജയിച്ചേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് തുലാം രാശിയിലെ ശുക്ര-ചാന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന രാജയോഗം അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പുതിയ വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാം. അവിവാഹിതര്‍ക്ക് യോജിച്ച പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.





Click it and Unblock the Notifications
