കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന് ജയിലില്‍ വിവിഐപി പരിഗണന!! പ്രത്യേക എയര്‍ കൂളറും ഡിഐജിയുടെ സഹായവും!!

സല്‍മാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണന

Google Oneindia Malayalam News

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ കോടതി അഞ്ചുവര്‍ഷത്തെ ശിക്ഷിച്ചെങ്കിലും ജയിലില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ലഭിക്കുന്നത് വിവിഐപി പരിഗണന. ജയിലില്‍ എല്ലാ തടവുകാര്‍ക്കും ലഭിക്കുന്ന അതേ പരിഗണനയാണ് സല്‍മാനും ലഭിക്കുന്നതെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ജയിലില്‍ പ്രത്യേക എയര്‍ കൂളര്‍ അടക്കമുള്ള സജ്ജീകരണങ്ങളാണ് ജയില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ തടവുപുള്ളികള്‍ പുതപ്പ് പോലും ലഭിക്കാതെ കിടക്കുമ്പോഴാണ് സല്‍മാന് വേണ്ടി പോലീസ് നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!സല്‍മാന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം.. താരവും പെട്ടു!!

1

നേരത്തെ സല്‍മാന്‍ ഖാന്‍ നിലത്താണ് കിടന്നുറങ്ങിയതെന്നും രാത്രി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നുമായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ എയര്‍ കൂളര്‍ എവിടെ നിന്നാണ് വന്നതെന്നത് വളരെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ജയില്‍ ഡിഐജിയുടെ ഓഫീസ് മുറിയിലുള്ള എയര്‍ കൂളറാണ് സല്‍മാന് വേണ്ടി പ്രത്യേകം നല്‍കിയത്. താരത്തിനോടുള്ള ആരാധന മൂത്താണ് ഇപ്രകാരം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ജോധ്പൂര്‍ ജയില്‍ ഡിഐജിയും ജയില്‍ വാര്‍ഡനും കുടുംബവുമായി എത്തി സല്‍മാനെ കണ്ടെന്നാണ് റിപ്പോര്‍ട്ട്. സല്‍മാനൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് ഇവര്‍ സ്ഥലം വിട്ടത്. ഇവരുടെ കുട്ടികളും സല്‍മാനൊപ്പം സെല്‍ഫിയെടുത്തിട്ടുണ്ട്. ഇതോടെ ജയിലിലുള്ള എല്ലാ പോലീസുകാരും ഇതേ ആവശ്യവുമായി സല്‍മാന് അടുത്തെത്തി. അവര്‍ക്കൊപ്പവും സല്‍മാന്‍ സെല്‍ഫിയെടുത്തു.

2

ജയിലിലെ ആദ്യ ദിനം സെല്ലില്‍ അല്ല സല്‍മാന്‍ കിടന്നത്. എയര്‍ കണ്ടീഷനുള്ള ഒരു മുറിയിലായിരുന്നു. ഈ റൂമില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും ഒന്നിലധികം ടിവി സെറ്റുകളും ഉണ്ടായിരുന്നു. ഈ റൂമില്‍ ജയില്‍ അധികൃതര്‍ അര്‍ധരാത്രി വരെ സല്‍മാനൊപ്പമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടാം ദിനത്തില്‍ സല്‍മാന്‍ നിരവധി സന്ദര്‍ശകരുണ്ടായിരുന്നു. അതിലൊന്ന് അഭിഭാഷകന്‍ ഹസ്തി മാല്‍ സരസ്വതായിരുന്നു. പിന്നീട് പ്രീതി സിന്‍ഡയും സല്‍മാന്റെ സഹോദരിമാരായ അല്‍വിരയും അര്‍പ്പിതയും വന്നു. ഉച്ചയ്ക്ക് ശേഷം സല്‍മാന്റെ ബോഡിഗാര്‍ഡായ ഷേരയും സന്ദര്‍ശിച്ചിരുന്നു. സാധാരണഗതിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും സല്‍മാന്‍ ഖാന്റെ കാര്യത്തില്‍ ജയില്‍ അധികൃതര്‍ ഇത് പാലിച്ചില്ല. അതേസമയം സല്‍മാന്‍ ജയിലിനകത്ത് വച്ച് സിഗരറ്റ് വലിച്ചെന്നും ഈ സൗകര്യവും പോലീസ് നല്‍കിയിരുന്നു. ഇതിന് പുറമേ സ്ഥിരമായുള്ള ഫിറ്റ്‌നെസ് എക്‌സര്‍സൈസുകളും താരം ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.

സല്‍മാന്‍ ഖാനെ കുടുക്കിയത് തബു, ഹം സാത്ത് സാത്ത് ഹേയിലെ ബന്ധം അഴിക്കുള്ളിലാക്കി!! സത്യാവസ്ഥ എന്ത്?സല്‍മാന്‍ ഖാനെ കുടുക്കിയത് തബു, ഹം സാത്ത് സാത്ത് ഹേയിലെ ബന്ധം അഴിക്കുള്ളിലാക്കി!! സത്യാവസ്ഥ എന്ത്?

കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!

English summary
Salman Khan given VVIP treatment in Jodhpur jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X