കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വർഷം ഇല്ലാത്ത പ്രശ്നമോ ഇപ്പോൾ രാഹുൽ ഗാന്ധിക്ക്? രാഹിലിന്റെ പൗരത്വം ഇപ്പോൾ പരാമർശിക്കുന്നതെന്തിന്? രാഹുൽ മാറി.... രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സാം പിത്രോദ!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് സാം പിത്രോദ. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ ചൊല്ലി ഇപ്പോള്‍ എന്തിനാണ് ബിജെപി വിവാദം ഉണ്ടാക്കുന്നതെന്നാണ് സാം പിത്രോദ ചോദിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ പാര്‍ലമെന്റ് അംഗമാണ്. ഇന്ത്യന്‍ ജനതയുടെ ബുദ്ധി ശക്തിയെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറയുന്നു.

യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!

മാധ്യമങ്ങള്‍ പറയുന്നതിലും വ്യത്യസ്തമാണ് യാഥാര്‍ത്ഥ്യമെന്നും രാഹുല്‍ ഗാന്ധി ഏറെ മാറിയിരിക്കുന്നു എന്നും എഎന്‍ഐയോട് പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് വിജയിക്കുമെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഏറെ വിഭിന്നമാണ് യാഥാര്‍ത്ഥ്യമെന്നും അടിസ്ഥാന വര്‍ഗത്തിന് മോദി ഒന്നും നല്‍കിയില്ല എന്ന തിരിച്ചറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

sam-pitroda

ബാലക്കോട്ട് ആക്രമണത്തില്‍ പരാമര്‍ശമുന്നയിച്ച് വിവാദത്തിലായ സാം പിത്രോദ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചീഫാണ്. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് രാഹുലിനെ പ്രധാനമന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് സാംപിത്രോദ രാഹുലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ പാര്‍ലമെന്റിലുണ്ട്. നിങ്ങളുടെ സഹപ്രവര്‍ത്തകനായി ഇരുന്നിട്ടും എന്തു കൊണ്ടാണ് ഇത്തരമൊരു നുണയുമായി ഇപ്പോള്‍ വരുന്നതെന്നും പിത്രോദ ചോദിക്കുന്നു.

ഇന്ത്യന്‍ ജനത വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും പിത്രോദ ചോദിക്കുന്നു. 2003ല്‍ ബാകോപ്‌സ് എന്ന പേരില്‍ രജിസ്ട്രര്‍ ചെയ്ത യുകെയിലെ കമ്പനിയുടെ ഡയറക്ടറില്‍ ഒരാള്‍ രാഹുല്‍ ഗാന്ധിയാണെന്നാണ് സുബ്രഹ്മണ്യന്‍ സാമി ആരോപിക്കുന്നത്.

English summary
Sam Pitroda question BJP to raising allegation against congress chief Rahul Gandhi's citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X