കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തന്നെ രംഗത്തിറക്കിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. 2022ല്‍ യുപിയില്‍ സര്‍ക്കാരുണ്ടാക്കാനാണ് ഈ നീക്കമെന്നായിരുന്നു രാഹുല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പ്രിയങ്ക ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തരംഗമാകുമെന്നാണ് സൂചന. അവരുടെ വരവ് വെറുതെയാവാതിരിക്കാന്‍ അണിയറയില്‍ വന്‍ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ബിജെപിയുടെ കോട്ടകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ വരെ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കള്‍ വരുന്നത് കൊണ്ട് ബിജെപിയുടെ വിലപേശല്‍ രീതികളൊന്നും ചെലവാകുന്നില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ ഈ മാസ്റ്റര്‍ പ്ലാന്‍ അവസാന നിമിഷം മാത്രമാണ് എതിരാളികള്‍ അറിഞ്ഞതെന്നതും പാര്‍ട്ടിയുടെ വലിയ നേട്ടമാണ്.

പ്രിയങ്കയ്ക്ക് മിഷന്‍ 20

പ്രിയങ്കയ്ക്ക് മിഷന്‍ 20

കിഴക്കന്‍ യുപിയുടെ ചുമതലയായിരുന്നു ജനറല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പ്രിയങ്കയ്ക്ക് ലഭിച്ചത്. 41 സീറ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ പ്രിയങ്കയ്ക്ക് വെറും 20 സീറ്റിന്റെ ചുമതലയാണ് ലഭിച്ചത്. എന്തുകൊണ്ട് പ്രിയങ്കയ്ക്ക് ഈ സീറ്റുകളുടെ ചുമതല നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ പറയുന്നു. ആദ്യം വാരണാസിയില്‍ മാത്രമായി പ്രിയങ്കയുടെ പ്രചാരണം ഒരുക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ നിര്‍ണായകമായ 20 സീറ്റില്‍ പ്രിയങ്കയുടെ സാന്നിധ്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

ഏതൊക്കെ മണ്ഡലങ്ങള്‍

ഏതൊക്കെ മണ്ഡലങ്ങള്‍

ലഖ്‌നൗ, വാരണാസി, ഗൊരഖ്പൂര്‍ അടക്കമുള്ള ഗ്ലാമര്‍ മണ്ഡലങ്ങളാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ഈ 20 മണ്ഡലങ്ങളെ കുറിച്ച് കൃത്യമായി പഠിച്ചാണ് പ്രിയങ്ക യുപിയിലെത്തിയത്. ജാതി വോട്ടുകള്‍ വളരെ നിര്‍ണായകമാണെന്ന് പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ദളിത്, ബ്രാഹ്മണ, മുസ്ലീം വോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രിയങ്ക തീരുമാനമെടുക്കുകയായിരുന്നു. ഇത്തരം ജനവിഭാഗം കൂടുതലുള്ള മേഖലകളിലാണ് പ്രിയങ്ക പ്രചാരണം കൂടുതലായും നടത്തിയത്.

ഭൂരിപക്ഷം വര്‍ധിപ്പിക്കുക

ഭൂരിപക്ഷം വര്‍ധിപ്പിക്കുക

റായ്ബറേലിയിലും അമേഠിയിലും സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്ന രണ്ട് സ്‌പെഷ്യല്‍ ടാര്‍ഗറ്റുകളും പ്രിയങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. രാഹുല്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന സാഹചര്യത്തില്‍ അമേഠിയില്‍ അധികം സമയം ചെലവഴിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് നികത്തിയത് പ്രിയങ്കയാണ്. രാഹുലിന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് സൂചന. സോണിയാ ഗാന്ധി ആരോഗ്യനില മോശമായതിനെ തുടര്‍ന്നും സജീവമായിരുന്നില്ല. ഈ വിടവും പ്രിയങ്ക നികത്തിയിരിക്കുകയാണ.

പ്രിയങ്കയുടെ ഹൈടെക്ക് നീക്കങ്ങള്‍

പ്രിയങ്കയുടെ ഹൈടെക്ക് നീക്കങ്ങള്‍

തനിക്ക് ലഭിച്ച 20 സീറ്റുകളില്‍ വമ്പന്‍ ഒരുക്കങ്ങളാണ് പ്രിയങ്ക നടത്തിയത്. ബിജെപിയുടെ ഓരോ നീക്കങ്ങളെയും അറിയാന്‍ യൂത്ത് ബ്രിഗേഡിനെയാണ് പ്രിയങ്ക ഒരുക്കിയത്. ഇവര്‍ ബിജെപിയുടെ എല്ലാ തന്ത്രങ്ങളും ചോര്‍ത്തിയിരുന്നു. ചില മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ടു മറിക്കുന്ന സാഹചര്യം വരെ ഇതിലൂടെ ഉണ്ടായിരിക്കുകയാണ്. 100 യൂത്ത് വര്‍ക്കേഴ്‌സിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഇതിലൂടെ മണ്ഡലങ്ങളിലെ ഓരോ നീക്കങ്ങളും പ്രിയങ്ക അറിയും.

20 പ്രവര്‍ത്തകര്‍

20 പ്രവര്‍ത്തകര്‍

20 പ്രവര്‍ത്തകരെ വീതം ഈ 20 മണ്ഡലങ്ങളിലെ ഓരോ നിയമസഭാ സീറ്റിലും പ്രിയങ്ക നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഓരോ വീട്ടിലും കയറി ഇറങ്ങി ന്യായ് പദ്ധതി അടക്കം വിശദീകരിക്കുന്നുണ്ട്. ബൂത്ത് തലത്തില്‍ ഗ്രാമസഭകള്‍ ആരംഭിച്ചിരിക്കുകയാണ് പ്രിയങ്ക. നേരത്തെ ഗ്രാമസഭകള്‍ ബിജെപിയുടെ കുത്തകയായിരുന്നു. എന്നാല്‍ യുപിയില്‍ അധികാരം കിട്ടിയ ശേഷം ഇതൊന്നും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. ഈ ഒഴിവിലാണ് കോണ്‍ഗ്രസ് ശക്തമായി മുന്നേറിയത്.

രാജീവിന്റെ വഴി

രാജീവിന്റെ വഴി

രാജീവ് ഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ് യൂത്ത് ബ്രിഗേഡ് ഇതുപോലെ സജീവമായിരുന്നു. ഇതാണ് പ്രിയങ്കയും സ്വീകരിച്ചിരിക്കുന്നത്. അമേഠിയില്‍ സ്മൃതി ഇറാനിയുടെ ഓരോ പ്രചാരണത്തെയും ദുര്‍ബലമാക്കുന്ന നീക്കങ്ങള്‍ പ്രിയങ്ക നടത്തുന്നുണ്ട്. ഇതാണ് കൂടുതല്‍ ഭൂരിപക്ഷം കിട്ടാന്‍ രാഹുലിനെ സഹായിക്കുക. അമേഠിയിലെ കര്‍ഷകരും സാധാരണക്കാരും അടക്കം പ്രിയങ്കയുടെ സ്വാധീനം കൊണ്ട് രാഹുലിന് വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് കുതിക്കും

കോണ്‍ഗ്രസ് കുതിക്കും

ശക്തി ആപ്പ് നിര്‍ദേശിച്ചത് വഴി മെച്ചപ്പെട്ട പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ ടീം പ്രിയങ്കയുടെ പ്രചാരണത്തില്‍ വലിയ വഴിത്തിരിവായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ 2009ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. പ്രിയങ്കയുടെ വേഗമേറിയ പ്രവര്‍ത്തത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായെന്നും, അത് വിഭാഗീയത ഇല്ലാതാക്കിയതും നേട്ടമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. 21 മുതല്‍ 29 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിക്കപ്പെടുന്നത്. മഹാസഖ്യത്തിന്റെ സഹായവും ഇതില്‍ നിര്‍ണായകമാകും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

2016ന് മുമ്പ് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കും നടന്നിട്ടില്ല, കോണ്‍ഗ്രസ് നുണ പറഞ്ഞെന്ന് വികെ സിംഗ്2016ന് മുമ്പ് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കും നടന്നിട്ടില്ല, കോണ്‍ഗ്രസ് നുണ പറഞ്ഞെന്ന് വികെ സിംഗ്

English summary
congress wanted priyanka gandhi to focus on 20 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X