കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക അടക്കം ഭീഷണി 3 തരത്തില്‍, യാദവ വോട്ട് ഏകോപിപ്പിച്ച് സമാജ് വാദി പാര്‍ട്ടി, തിരിച്ചുവരവ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വെല്ലുവിളികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന് പുതിയ മാര്‍ഗങ്ങളൊരുക്കി സമാജ് വാദി പാര്‍ട്ടി. യാദവ വോട്ടുബാങ്കിനെയും കുടുംബത്തെയും ഒന്നിപ്പിക്കാനാണ് തീരുമാനം. മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് തിരിച്ചെത്തുന്നു എന്നാണ് സൂചന. ശിവപാലിന്റെ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി എസ്പിയില്‍ ലയിച്ചേക്കും. എല്ലാ സമാജ് വാദികളും തമ്മിലുള്ള ഒത്തുചേരല്‍ എന്നാണ് ശിവപാല്‍ യാദവ് സൂചിപ്പിക്കുന്നത്.

1

എല്ലാവരും ഒന്നിക്കുമെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും മറക്കാന്‍ തയ്യാറാണെന്നും, ത്യാഗത്തിന് ഒരുക്കമാണെന്നും ശിവപാല്‍ യാദവ് പറഞ്ഞു. ഈ നീക്കം പരാജയപ്പെട്ടാലും, തൊഴിലാളികള്‍ക്ക് വേണ്ടി സോഷ്യലിസ്റ്റുകള്‍ തെരുവിലിറങ്ങണം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയായിരിക്കണം നാം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാടേണ്ടതെന്നും ശിവപാല്‍ പറഞ്ഞു. അതേസമയം എസ്പിയില്‍ യാദവ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തിന് ഇത് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

മൂന്ന് തരത്തിലുള്ള വെല്ലുവിളികളാണ് എസ്പി നേരിടുന്നത്. പ്രിയങ്ക ഗാന്ധി വലിയൊരു നേതാവായി രംഗത്തുണ്ട്. ബിജെപി ഏറ്റവും വലിയ ശക്തിയായി മുന്നിലുണ്ട്. ഇതിനിടയില്‍ ബിഎസ്പിയും കരുത്തായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി നേരിടുക അഖിലേഷ് യാദവിന് വലിയ കടമ്പയാണ്. യാദവരെ ഒന്നിപ്പിക്കുകയും കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുകയും ചെയ്താല്‍ എസ്പിയുടെ വെല്ലുവിളിയായി പകുതിയായി കുറയും. മുസ്ലീം-ദളിത് വോട്ടുകളുടെ കോമ്പിനേഷന്‍ ശരിയായി വരണമെങ്കില്‍ അഖിലേഷിന് ശിവപാലിന്റെ സഹായം അത്യാവശ്യമാണ്. അതാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

ശിവപാലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് അഖിലേഷ് യാദവ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. മടങ്ങിവരാണെന്ന് ശിവപാലും പറഞ്ഞിരുന്നു. ജസ്വന്ത്‌നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ശിവപാല്‍ യാദവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് അഖിലേഷ് പറഞ്ഞിരുന്നു. യുപി നിയമസഭയില്‍ ശിവപാല്‍ യാദവിനെതിരെ നല്‍കിയ അയോഗ്യതാ നടപടികളും എസ്പി പിന്‍വലിക്കും. യുപിയിലെ ചെറുകിട കക്ഷികളുമായി പരമാവധി സഖ്യമുണ്ടാക്കാനാണ് അഖിലേഷിന്റെ തീരുമാനം. അതിലൂടെ ജാതിസമവാക്യം കൃത്യമാക്കുകയാണ് എസ്പി ലക്ഷ്യമിടുന്നത്.

English summary
samajwadi party looking for a reunion of yadav votes that may makes waves in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X