Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളുമായി ചേരാതെ ജാട്ടുകള്‍, അഖിലേഷിന് മുന്നില്‍ ഒറ്റവഴി മാത്രം, ആര്‍എല്‍ഡിയെ കൈവിടില്ല

ദില്ലി: ഉത്തര്‍പ്രദേശില്‍ ജാട്ടുകളുടെ പിന്തുണയില്‍ സമാജ് വാദി പാര്‍ട്ടിക്ക് ആശങ്ക. മുസ്ലീങ്ങളും ജാട്ടുകളും തമ്മില്‍ യോജിക്കാത്തതാണ് പ്രശ്‌നം. തങ്ങളുടെ പല സീറ്റുകളും മുസ്ലീങ്ങള്‍ക്ക് കൊടുക്കുന്നുവെന്ന പരാതി വേറെയുമുണ്ട്. അമിത് ഷായുടെ പ്രചാരണവും ഇതിനാപ്പം ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. എസ്പിയെ ജയിപ്പിച്ചാല്‍ ജയന്ത് ചൗധരി മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നും, പകരം അസം ഖാനെ കാണേണ്ടി വരുമെന്നുമാണ് പ്രചാരണം. ജാട്ട് വോട്ടര്‍മാരെ എസ്പി വഞ്ചിച്ചുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. ആര്‍എല്‍ഡി ചിഹ്നത്തില്‍ എസ്പി നേതാക്കള്‍ മത്സരിക്കുന്നതും വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അഖിലേഷ് യാദവ് ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

1

പശ്ചിമ യുപിയില്‍ ജാട്ടുകളുടെയും കര്‍ഷകരുടെയും രോഷം ബിജെപിക്കെതിരെ രൂക്ഷമാണ്. ഒപ്പം മുസ്ലീങ്ങളും കൂടി ചേര്‍ന്നാല്‍ അതോടെ ബിജെപി തരിപ്പണമാകുമെന്ന് ഉറപ്പാണ്. ഇത് പരിഹരിക്കാന്‍ കൂടിയാണ് അമിത് ഷാ ജാട്ടുകളെ കണ്ടത്. ജാട്ട് വോട്ടുകളെ ആര്‍എല്‍ഡിയും മുസ്ലീം വോട്ടുകളെ എസ്പിയും നേടുമെന്നാണ് സൂചന. കൃത്യമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് എസ്പി ഇത്തവണ തയ്യാറാക്കിയത്. അധികം മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബിജെപി എല്ലാ വോട്ടര്‍മാരെയും അറിയിക്കുന്നത്. എസ്പി പ്രീണന രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും ബിജെപി പറയുന്നു.

അതേസമയം ജാട്ടുകളും മുസ്ലീങ്ങളും വിഘടിച്ച് നിന്നാല്‍ അത് ബിജെപിക്കാണ് വന്‍ നേട്ടമാകുക. 2019ല്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിച്ചപ്പോള്‍ ഉണ്ടായ പ്രശ്‌നമാണ് ഇത്തവണയും അഖിലേഷ് നേരിടുന്നത്. പ്രധാനമായും ആര്‍എല്‍ഡിയുടെ വോട്ടുകള്‍ എസ്പിക്ക് കിട്ടുമോ എന്നാണ് ഭയം. അതുപോലെ എസ്പിയുടെ വോട്ട് ആര്‍എല്‍ഡിക്കും കിട്ടേണ്ടതുണ്ട്. ജാട്ടുകള്‍ എസ്പിയെ തഴയാന്‍ തീരുമാനിച്ചാലും വലിയ വെല്ലുവിളിയാവും. എസ്പിക്കാണ് വലിയ സ്വാധീനമുള്ള പാര്‍ട്ടി. ഇവരെയാണ് ബിജെപിക്ക് ഒതുക്കേണ്ടത്. യോഗിക്ക് പ്രധാന വെല്ലുവിളിയും അഖിലേഷാണ്. ജയന്ത് ചൗധരിയെ അഖിലേഷ് വഞ്ചിച്ചു. നേരത്തെ മുലായം ജയന്തിനെ പിതാവിനെയും വഞ്ചിച്ചിരുന്നുവെന്ന് ബിജെപി നേതാവ് സംഗീത് സോം പറയുന്നു.

ആര്‍എല്‍ഡി ചിഹ്നത്തില്‍ നിന്ന് മത്സരിക്കാന്‍ അഖിലേഷ് ടിക്കറ്റ് നല്‍കിയത് എസ്പി നേതാക്കള്‍ക്കാണെന്നും സംഗീത് സോം ആരോപിച്ചു. ആര്‍എല്‍ഡിയെ ഉപയോഗിച്ച് എസ്പി നേട്ടം കൊയ്യുകയാണെന്നും സഞ്ജയ് ബല്യണ്‍ ആരോപിച്ചു. അതേസമയം ജയന്ത് യാദവിനെതിരെ ആരോപണങ്ങളൊന്നും ബിജെപി ഉന്നയിക്കുന്നില്ല. വളരെ സൂക്ഷിച്ചാണ് പ്രചാരണം. അഖിലേഷിനെയും എസ്പിയെയും മാത്രമാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. പശ്ചിമ യുപിയില്‍ ഏഴ് ശതമാനം ജാട്ടുകളാണ് ഉള്ളത്. മുസ്ലീങ്ങള്‍ 29 ശതമാനമാണ്. മുസ്ലീം-ജാട്ടുകള്‍ ഒന്നിച്ചാല്‍ ബിജെപി തകര്‍ന്ന് തരിപ്പണമാകും. എസ്പി വഞ്ചിച്ചുവെന്ന പൊതുവികാരം ജാട്ടുകള്‍ക്കിടയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+