എസ്പിയുടെ പെര്‍ഫ്യൂം മേക്കറുടെ വീട്ടില്‍ റെയ്ഡ്, നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ആദായനികുതി വകുപ്പ്
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത് വരെ സമാജ് വാദി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്. എസ്പിയുടെ പെര്‍ഫ്യൂം മേക്കര്‍ എന്ന് അറിയപ്പെടുന്ന പുഷ്പരാജ് ജെയിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരിക്കുകയാണ്. ഇയാള്‍ നികുതി വെട്ടിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. അഖിലേഷ് യാദവിന്റെ തന്നെ മണ്ഡലമായ കനോജിലാണ് പുഷ്പരാജിന്റെ സ്ഥാപനങ്ങളും വീടുമുള്ളത്. ഐടി വിഭാഗം അന്‍പതോളം ഇടങ്ങളിലാണ് യുപിയില്‍ പരിശോധന നടത്തിയത്. മുംബൈയിലും ദില്ലിയിലെ എന്‍സിആറിലും ഒപ്പം തിരച്ചില്‍ നടത്തി. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ആദായനികുതി വകുപ്പ് അവകാശപ്പെടുന്നത്.

നേരത്തെ യുപിയിലെ ബിസിനസുമാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയപ്പോള്‍ 196 കോടി രൂപയാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്. ഒപ്പം 23 കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. അതേസമയം ഇതിന് ശേഷം വ്യാപക പരിശോധനകളാണ് ആദായനികുതി വകുപ്പ് നടത്തുന്നത്. അതേസമയം ഐടി വിഭാഗത്തിന്റെ റെയ്ഡ് വിചാരിച്ചത്ര നേട്ടമുണ്ടാക്കിയോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ പേരില്‍ നേരത്തെ പെര്‍ഫ്യൂം ഉണ്ടാക്കിയിരുന്നു പുഷ്പരാജ്. ഇത് പ്രചാരണത്തിന്റെ ഭാഗമായും ഉപയോഗിച്ചിരുന്നു. യുപിയില്‍ ഈ പെര്‍ഫ്യൂം വലിയ തരംഗമായിരുന്നു. അതേസമയം രാഷ്ട്രീയ വിവാദങ്ങളും ഇതേ തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.
ആദായനികുതി വകുപ്പ് പെട്രോള്‍ പമ്പുകളിലും കോള്‍ഡ് സ്റ്റോറേജുകളിലും വരെ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ റെയ്ഡ് വന്‍ പരാജയമായിരുന്നു. അതിന്റെ നാണക്കേട് മറയ്ക്കാനാണ് ഈ പരിശോധന നടത്തിയത്. ബിജെപിയുടെ സഖ്യകക്ഷിയാണ് ശരിക്കും ആദായനികുതി വകുപ്പ്. ഞങ്ങളുടെ എംഎല്‍സി പുഷ്പരാജിന്റെ കനോജിലെ മറ്റ് പെര്‍ഫ്യൂം വ്യാപാരികളുടെയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ പരസ്യമായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി. യുപി തിരഞ്ഞെടുപ്പില്‍ ഇത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. വോട്ടെടുപ്പില്‍ അത് കാണാമെന്നും എസ്പി പറഞ്ഞു.
അഖിലേഷ് യാദവ് പെര്‍ഫ്യൂം മേക്കര്‍ പുഷ്പരാജിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെര്‍ഫ്യൂം കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. കാണ്‍പൂരിലെ ജനങ്ങള്‍ക്ക് ബിസിനസും വ്യാപാരവും എന്താണെന്ന് അറിയാം. 2017ന് മുമ്പ് അഴിമതിയുടെ പെര്‍ഫ്യൂമാണ് യുപിയില്‍ ഉടനീളം ഉണ്ടായിരുന്നത്. അത് എല്ലാവര്ക്കും കാണാമായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത് പിടിച്ചത് സ്വന്തക്കാരെയാണ്. പുഷ്പരാജ് ജെയിന് എന്ന പേര് അവര്‍ക്ക് മാറി പോയതാണ്. ബിജെപി നല്‍കിയത് പ്രകാരമായിരുന്നു ഇത്. പകരം അവര്‍ പിയൂഷ് ജെയിനില്‍ നിന്നാണ് കോടികള്‍ പിടിച്ചെടുത്തതെന്ന് അഖിലേഷ് പരിഹസിച്ചു.
ബിജെപിയുടെ അടുപ്പക്കാരനാണ് പിയൂഷ് ജെയിന്. അയാളുമായി എസ്പിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നും അഖിലേഷ് തുറന്നടിച്ചു. അതേസമയം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡെല്ലാം പെര്‍ഫ്യൂം ബിസിനസുകാരെ ലക്ഷ്യമിട്ടായിരുന്നു. ഇതും വിവാദത്തിലായിരിക്കുകയാണ്. ഈ മാസമാണ് പുഷ്പരാജ് ഈ മാസമാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്. അഖിലേഷ് യാദവും ചടങ്ങിലുണ്ടായിരുന്നു. മുഹമ്മദ് യാക്കൂബ് പെര്‍ഫ്യൂം എന്ന സ്ഥാപനത്തിലായിരുന്നു റെയ്ഡ്.അതേസമയം പിയൂഷ് ജെയിനില്‍ നിന്ന് ഇത്രയും വലിയ തുക പിടിച്ചെടുത്തത് നേരത്തെ ആദായനികുതി വകുപ്പിനും നാണക്കേടായിരുന്നു. ഇയാള്‍ക്ക് എസ്പിയുമായി ബന്ധമുണ്ടെന്നായിരുന്നു അമിത് ഷാ അടക്കം ഉന്നയിച്ചത്.
പുഷ്പരാജും പിയൂഷ് ജെയിനും ഒരേ ബിസിനസ് ചെയ്യുന്നവരാണ്. അടുത്തടുത്താണ് ഇവര്‍ താമസിക്കുന്നത്. പതിനെട്ടോളം സ്ഥാപനങ്ങളും കമ്പനികളും പുഷ്പരാജിനുണ്ട്. പ്രഗതി അരോണ്‍ ഓയിന്‍ ഡിസ്റ്റിലേഴ്സിന്റെ ഡയറക്ടറാണ് അദ്ദേഹം. മറ്റ് പന്ത്രണ്ടോളം കമ്പനികളുടെ ഡയറക്ടറാണ് പുഷ്പരാജ് ജെയിന്. ഇതിന് പുറമേ അഞ്ചോളം കമ്പനികളില്‍ അദ്ദേഹം പങ്കാളിയുമാണ്. അതേസമയം തനിക്ക് പിയൂഷ് ജെയിനുമായി യാതൊരു ബന്ധവുമില്ലെന്ന് പുഷ്പരാജ് പറഞ്ഞിരുന്നു. രാഷ്ട്രീയം ഇത്രത്തോളം തരംതാണതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന റെയ്ഡ് ഒരുപക്ഷേ തന്നെ ലക്ഷ്യമിട്ടായിരിക്കുമെന്നും പുഷ്പരാജ് പറഞ്ഞു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications