Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോ

ഹൈദരാബാദ്: താര ദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹ മോചിതരാകുന്നു എന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചാരണമുണ്ട്. തെലുങ്ക് മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പലവിധത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. സാമന്ത അടുത്തിടെ ചെയ്ത ചില കാര്യങ്ങള്‍ ഈ പ്രചാരണത്തിന് ബലമേകുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് നാഗ ചൈതന്യയുടെ കുടുംബ പേര് അവര്‍ നീക്കിയതോടെയാണ് കിംവദന്തികള്‍ പരന്നത്.

സാമന്തയും നാഗചൈതന്യയും കുടുംബ കോടതിയെ സമീപിച്ചെന്നാണ് പുറത്തുവന്ന ഒരു വാര്‍ത്ത. എന്നാല്‍ താരങ്ങള്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമ്പലത്തിലെത്തിയ വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം സാമന്തയോട് ചോദിച്ചു. നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം നാല് വര്‍ഷം മുമ്പാണ് നടന്നത്. താര ദമ്പതികളുടെ ഓരോ യാത്രകളും പ്രതികരണങ്ങളുമെല്ലാം പിന്നീട് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇവര്‍ വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെയാണ് ഇരുവരുടെയും പ്രതികരണം ലഭിക്കാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിയത്.

2

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സാമന്തയോട് ഇത് സംബന്ധിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി താരം നല്‍കിയില്ല. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ ആകില്ല എന്നായിരുന്നു സാമന്തയുടെ പ്രതികരണം. ഇപ്പോള്‍ ഒന്നും പറയാനാകില്ല. പറയണമെന്ന് തോന്നുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുമെന്നും സാമന്ത പ്രതികരിച്ചിരുന്നു.

3

അതിനിടെയാണ് സാമന്ത സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലില്‍ മാറ്റം വരുത്തിയത്. നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി ചേര്‍ത്തായിരുന്നു നേരത്തെയുള്ള പ്രൊഫൈല്‍. ഇത് എസ് എന്നാക്കി മാറ്റുകയായിരുന്നു സാമന്ത. നാഗ ചൈതന്യയുമായുള്ള തര്‍ക്കത്തിന്റെ ഭാഗമാണിതെന്നും ഇരുവരും പിരിയാന്‍ തീരുമാനിച്ചു എന്നും വാര്‍ത്തകള്‍ വരികയും ചെയ്തു.

4

കുടുംബ കോടതിയില്‍ സാമന്തയും നാഗചൈതന്യയും ഹര്‍ജി ഫയര്‍ ചെയ്തുവെന്നും വേര്‍പ്പിരിയാന്‍ തീരുമാനിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നാഗ ചൈതന്യ വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ല. അതിനിടെയാണ് അദ്ദേഹം പുതിയ സിനിമ ലൗ സ്റ്റോറിയുടെ ട്രൈലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത് റിട്വീറ്റ് ചെയ്ത സാമന്ത ചില സംശയങ്ങള്‍ ജനിപ്പിക്കുകയും ചെയ്തു.

5

ട്രൈലര്‍ റിട്വീറ്റ് ചെയ്ത സാമന്ത നാഗചൈതന്യയെ അഭിനന്ദിച്ചില്ല. പകരം സായ് പല്ലവിയെ ടാഗ് ചെയ്താണ് പ്രതികരിച്ചത്. വിന്നര്‍!!! അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍, സായ് പല്ലവി, ലൗ സ്റ്റോറി ട്രൈലര്‍ എന്നായിരുന്നു സാമന്തയുടെ മറുപടി. എന്നാല്‍ സാമന്തയുടെ ട്വീറ്റിന് നാഗചൈതന്യ മറുപടി നല്‍കി. നന്ദി സാമന്ത എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

6

ഒന്നിന് പിറകെ ഒന്നായി വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഇന്ന് സാമന്ത തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് നടി എത്തിയത്. തിരിച്ചുവരുമ്പോള്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്താണ് പ്രതികരണം എന്നാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തിരക്കിനിടെ സാമന്തയോട് ചോദിച്ചത്.

7

ഞാന്‍ ക്ഷേത്രത്തില്‍ വന്നതാണ്. നിങ്ങള്‍ക്ക് ബുദ്ധിയില്ലേ എന്നായിരുന്നു സാമന്തയുടെ മറുപടി. തലയിലേക്ക് വിരല്‍ ചൂണ്ടിയായിരുന്നു സാമന്തയുടെ മറുപടി. ചുട്ടമറുപടി നല്‍കിയ സാമന്തയെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരിക്കുന്നത്. സാമന്ത മറുപടി പറയുന്ന വീഡിയോ നിമിഷ നേരങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

വിഘ്‌നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍

8

ചെന്നൈയിലേക്ക് ഷൂട്ടിങിന് പോകുന്നതിന് മുന്നോടിയ്യിട്ടാണ് സാമന്ത തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. 2014ല്‍ പുറത്തിറങ്ങിയ ഓട്ടോനഗര്‍ സൂര്യയുടെ ലൊക്കേഷനില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും അടുത്തത്. തുടര്‍ന്ന് വിവാഹിതരായതോടെ ആരാധകര്‍ ഇവരെ ചായ് സാം എന്നാണ് വിളിച്ചിരുന്നത്. 2017ല്‍ ഗോവയില്‍ വച്ചായിരുന്നു വിവാഹം. തെലുങ്ക് സിനിമാ മേഖലയില്‍ ഏറ്റവും ചര്‍ച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ഇത്.

സാമന്തയുടെ പ്രതികരണം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+