'രണ്ട് തവണ അബോർഷൻ.. മറ്റ് ബന്ധങ്ങൾ..' വിവാഹ മോചനത്തിന് പിന്നിലെ കഥകൾക്ക് സാമന്തയുടെ ചുട്ട മറുപടി
ഹൈദരാബാദ്: തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ സാമന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തെ തുടര്‍ന്നുളള വാര്‍ത്തകള്‍ തീരുന്നില്ല. തെലുങ്കു സിനിമാ പ്രേക്ഷകര്‍ വളരെ അധികം ആരാധിച്ചിരുന്ന ഈ ജോഡികളുടെ വേര്‍പിരിയലിന് പല കാരണങ്ങളും പരക്കുന്നുണ്ട്. സാമന്തയുടെ കരിയര്‍ ആണ് പ്രശ്‌നമെന്നും അതല്ല താരത്തിന് മറ്റൊരു പ്രണയമുണ്ടെന്നുമടക്കം അഭ്യൂഹങ്ങള്‍ പരന്നു.
വിവാഹ ബന്ധം വേര്‍പെടുത്താനുളള തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് സാമന്തയോ നാഗചൈതന്യയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന കഥകള്‍ക്ക് സാമന്ത മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സിനിമാ പ്രേമികളെ ആകെ അമ്പരപ്പിച്ച് കൊണ്ടാണ് സാമന്തയും നാഗചൈതന്യയും വിവാഹ മോചനം പ്രഖ്യാപിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരദമ്പതികള്‍ കൂടിയാണ്. സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ സാമന്തയ്ക്ക് പിന്നാലെ ആണ്. വിവാഹ മോചനത്തിന് കാരണം സാമന്തയാണ് എന്ന തരത്തിലാണ് പല കഥകളും പ്രചരിച്ചത്.
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

സിനിമാ രംഗത്തെ ഒരു പ്രശസ്ത ഡിസൈനറുമായി സാമന്തയ്ക്ക് പ്രണയമുണ്ടായിരുന്നു എന്നാണ് പരക്കുന്ന കഥകളിലൊന്ന്. ഈ പ്രണയമാണ് സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹ ബന്ധത്തില്‍ വില്ലനായത് എന്നാണ് പല യൂട്യൂബ് ചാനലുകള്‍ അടക്കം പടച്ച് വിടുന്നത്. മറ്റൊന്ന് സാമന്ത രണ്ട് തവണ അബോര്‍ഷന്‍ നടത്തി എന്നുളളതാണ്. അബോര്‍ഷന് നാഗചൈതന്യ എതിരായിരുന്നു എന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നും കഥകളുണ്ട്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

സൗന്ദര്യത്തെ ബാധിച്ചേക്കും എന്നതിനാല്‍ അമ്മയാകാന്‍ സാമന്തയ്ക്ക് താല്‍പര്യം ഇല്ലെന്നും അതുകൊണ്ട് വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനാണ് സാമന്ത താല്‍പര്യപ്പെട്ടിരുന്നത് എന്നും കഥകള്‍ പ്രചരിക്കുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം സാമന്തയുമായി ബന്ധപ്പെട്ടവര്‍ തള്ളിക്കളയുകയാണ്. സാമന്ത വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി തുടരുന്നതിനോട് നാഗചൈതന്യയുടെ കുടുംബത്തിന് താല്‍പര്യം ഇല്ലാത്തതാണ് കാരണമെന്നും പ്രചാരണമുണ്ട്.

വിവാഹത്തിന് ശേഷം കരിയര്‍ ഉപേക്ഷിക്കുന്ന താരങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമന്ത ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. നാഗ ചൈതന്യയുടേതിനേക്കാള്‍ തിരക്കിലാണ് സാമന്ത എന്നതും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കരിയര്‍ ഉപേക്ഷിക്കാനില്ലെന്നതാണ് സാമന്തയുടെ നിലപാട്. സാമന്തയുടെ കരിയര്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ നാഗചൈതന്യ അസൂയാലുവാണ് എന്ന് പോലും കഥകള്‍ അടിച്ചിറക്കിയവരുണ്ട്.

വിവാഹ മോചനവുമായി ബന്ധപ്പെട്ട ഇത്തരം കഥകള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് സാമന്ത റുത്ത്പ്രഭു. ഇന്‍സ്റ്റഗ്രാമിലാണ് സാമന്തയുടെ പ്രതികരണം. ''ഒരു വ്യക്തിപരമായ പ്രശ്‌നത്തില്‍ നിങ്ങളുടെ വികാരപരമായ ഇടപെടലുകള്‍ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പുറത്ത് പരക്കുന്ന അഭ്യൂഹങ്ങളില്‍ നിന്നും തെറ്റായ കഥകളില്‍ നിന്നും തന്നെ പ്രതിരോധിക്കുന്നവര്‍ക്കും തന്നോട് സ്‌നേഹവും ശ്രദ്ധയും കാണിക്കുന്നവര്‍ക്കും നന്ദി പറയുന്നു''.

''തനിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും തനിക്ക് കുട്ടികള്‍ വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും താന്‍ ഒരു അവസരവാദിയാണ് എന്നും താന്‍ അബോര്‍ഷന്‍ നടത്തിയെന്നുമൊക്കെയാണ് ചിലര്‍ പറയുന്നത്. വിവാഹമോചനം എന്നത് തന്നെ വളരെ വേദനാജനകമായ ഒരു കാര്യമാണ്. ആ മുറിവ് സ്വയം ഉണക്കാന്‍ തന്നെ അനുവദിക്കൂ. തനിക്ക് നേരെ നടക്കുന്ന ഈ വ്യക്തിപരമായ ആക്രമണം ക്രൂരമാണ്. എന്നാല്‍ ഞാന്‍ വാക്ക് തരുന്നു, ഈ ആക്രമണമോ മറ്റെന്തെങ്കിലുമോ തന്നെ തകര്‍ക്കില്ല''.












Click it and Unblock the Notifications