സ്വവര്‍ഗ വിവാഹം നഗര വരേണ്യ കാഴ്ചപ്പാട്, അംഗീകരിക്കാനാകില്ല; സുപ്രീംകോടതിയില്‍ കേന്ദ്രം
ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് എതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. കോടതിയുടെ മുമ്പാകെയുള്ള ഹര്‍ജികള്‍ സാമൂഹിക സ്വീകാര്യതയ്ക്കായുള്ള നഗര വരേണ്യ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആളുകളുടെ വിവേചനത്തിന് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളണം എന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് പി എസ് നര്‍സിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ 18 ന് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 15 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഇത് എല്ലാം തള്ളണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹം വ്യത്യസ്ത ലിംഗത്തില്‍പെട്ടവര്‍ ഉള്‍പ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കല്‍പങ്ങള്‍ക്കു തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്‍പര്യങ്ങളെ ബാധിക്കും എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
സ്വവര്‍ഗ വിവാഹത്തിനുള്ള അവകാശം അംഗീകരിക്കുന്ന ഉത്തരവുകള്‍ പാസാക്കുന്നതില്‍ നിന്ന് കോടതി വിട്ടുനില്‍ക്കണം. അതിനുള്ള ശരിയായ അധികാരം ഉചിതമായ നിയമനിര്‍മ്മാണമാണ് എന്നും അടിസ്ഥാനപരമായ സാമൂഹിക വ്യവസ്ഥകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ നിയമങ്ങളുടെ ഉത്ഭവം, നിയമാനുസൃതമാകണമെങ്കില്‍ ഏത് മാറ്റവും താഴെ നിന്ന് വരേണ്ടതുണ്ട് എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് പറഞ്ഞിരിക്കുന്നത്.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
മാറ്റത്തിന്റെ ഗതിയുടെ ഏറ്റവും മികച്ച വിധികര്‍ത്താവ് നിയമനിര്‍മ്മാണ സഭയാണ് എന്നും കേന്ദ്രം വാദിക്കുന്നു. ഹരജിക്കാര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വീക്ഷണത്തെ അല്ല പ്രതിനിധീകരിക്കുന്നത് എന്നും കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. നിയമനിര്‍മ്മാണ അധികാരങ്ങളിലേക്കുള്ള ഏതൊരു കടന്നുകയറ്റവും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ അധികാര വിഭജനം എന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായിരിക്കും.
സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തേയും സ്വവര്‍ഗ വിവാഹത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നായിരുന്നു മുന്‍പ് സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.












Click it and Unblock the Notifications