കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് ആ കഴിവുകെട്ടവന്‍ വരാതിരുന്നത്... മിലിന്ദ് ദേവ്‌റയെ പരിഹസിച്ച് നിരുപം

Google Oneindia Malayalam News

മുംബൈ: മുംബൈ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുന്നു. മിലിന്ദ് ദേവ്റയും സഞ്ജയ് നിരുപവും തമ്മില്‍ പരസ്യമായ പോര് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ നിന്ന് മിലിന്ദ് ദേവ്‌റ വിട്ടുനിന്നിരുന്നു. എന്തുകൊണ്ടാണ് ആ കഴിവുകെട്ടവന്‍ റാലിയില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഈ വിഷയത്തില്‍ സഞ്ജയ് നിരുപത്തിന്റെ ട്വീറ്റ്. അതേസമയം ട്വീറ്റില്‍ ആരുടെയും പേര് പറയുന്നില്ല. പക്ഷേ നിക്കമ്മ എന്ന മറാത്തി പദം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ദേവ്‌റയെ തന്നെയാണ്.

1

നേരത്തെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിനായി ദേവ്‌റയും നിരുപവും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം മിലിന്ദ് ദേവ്‌റ സ്ഥാനമൊഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പോര് തുടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ മുംബൈ റാലിയില്‍ നിന്ന് ഞാന്‍ വിട്ടുനിന്നത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് നിരുപം ട്വീറ്റില്‍ പറയുന്നു.

എനിക്ക് കുടുംബത്തില്‍ വളരെ പ്രധാനമായ ഒരു ചടങ്ങുണ്ടായിരുന്നു. ആ ദിവസം മുഴുവന്‍ ഞാന്‍ തിരക്കിലായിരുന്നു. രാത്രി വരെ അങ്ങനെയായിരുന്നു. ഇക്കാര്യം രാഹുലിനെ നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹം എന്റെ നേതാവാണ്. എപ്പോഴും അതങ്ങനെ തന്നെയായിരിക്കും. പക്ഷേ എന്തുകൊണ്ടാണ് ആ കഴിവുകെട്ടവന്‍ റാലിയില്‍ പങ്കെടുക്കാതിരുന്നത്. ഇങ്ങനെയായിരുന്നു നിരുപത്തിന്റെ ട്വീറ്റ്. ഇത് മിലിന്ദ് ദേവ്‌റയെ ഉദ്ദേശിച്ചാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉറപ്പിച്ച് പറയുന്നു.

അതേസമയം സഞ്ജയ് നിരുപം നേരത്തെ തന്നെ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പറഞ്ഞിരുന്നു. താന്‍ പറഞ്ഞ നിര്‍ദേശങ്ങളില്‍ ഒന്ന് പോലും നടപ്പാക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നായിരുന്നു നിരുപത്തിന്റെ ആരോപണം. കോണ്‍ഗ്രസിന് സംസ്ഥാനത്ത് നാല് സീറ്റ് മാത്രമേ കിട്ടാന്‍ സാധ്യതയുള്ളൂ എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മിലിന്ദ് ദിയോറ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്.

 ക്രിക്കറ്റ് ഭരണം ബിജെപി പിടിക്കുമോ? അമിത് ഷായുടെ മകന്റെ നിയമന ലക്ഷ്യം ഇങ്ങനെ ക്രിക്കറ്റ് ഭരണം ബിജെപി പിടിക്കുമോ? അമിത് ഷായുടെ മകന്റെ നിയമന ലക്ഷ്യം ഇങ്ങനെ

English summary
sanjay nirupam indirectly htis out at milind deora
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X