അമ്മയെ പിളര്‍ക്കാന്‍ ശ്രമിച്ചോ... ആരാണെന്ന് സിപിഎം വ്യക്തമാക്കണം.... പരിഹാസവുമായി ശാരദക്കുട്ടി
സിപിഎമ്മിനെ വിമര്‍ശിച്ച് ശാരദക്കുട്ടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കടന്നാക്രമിച്ചവരില്‍ ഒരാളായിരുന്നു ശാരക്കുട്ടി. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലും അവര്‍ ഉറച്ച നിലപാടെടുത്തിരുന്നു. അമ്മയില്‍ നട്ടെല്ലുള്ള ആരുമില്ലേ എന്ന ചോദ്യമായിരുന്നു അവര്‍ ഉന്നയിച്ചത്. ഇപ്പോഴിതാ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി. സിപിഎം നേരത്തെ ഇറക്കിയ പത്രക്കുറിപ്പിനെയാണ് അവര്‍ വിമര്‍ശിച്ചിരിക്കുന്നത്. അമ്മയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണെന്ന് സിപിഎം വ്യക്തമാക്കണമെന്നാണ് ശാരദക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ താരസംഘടനയായ അമ്മയില്‍ ബുദ്ധിയുള്ളവര്‍ ഇല്ലേയെന്ന് ശാരദക്കുട്ടി ചോദിച്ചിരുന്നു. മഹേഷ്, സജി നന്ത്യാട്ട് ശാന്തിവിള ദിനേഷ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോട് തര്‍ക്കിക്കേണ്ടി വരുമെന്നതിനാല്‍ താന്‍ സായാഹ്ന ചര്‍ച്ചയ്ക്ക് പോലും പോയില്ലെന്നും ശാരദക്കുട്ടി പറഞ്ഞിരുന്നു. ഡബ്ല്യുസിസിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു ശാരദക്കുട്ടി.

പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പ്
അമ്മയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ അങ്ങനെയൊരു പരാമര്‍ശം കണ്ടു. ആരാണ് ഗൂഢാലോചനക്കാര്‍? ആ സ്ത്രീകള്‍ക്ക് പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പര്‍? സെന്‍ട്രല്‍ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാര്‍? മന്ത്രിമാര്‍? മറ്റുത്തരവാദപ്പെട്ട പാര്‍ട്ടി മെമ്പര്‍മാര്‍? സിപിഐയുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം? ഇരുള്‍പ്പെടെ പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവര്‍, ഇവരാറണോ ഗൂഢാലോചനക്കാര്‍, ജനപ്രതിനിധികള്‍ മറുപടി പറയണമെന്ന് തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചനയെന്ന് ശാരദക്കുട്ടി ചോദിക്കുന്നു.

മുകേഷ് പണ്ടത്തെ പോലെ ഹാസ്യനടനല്ല
പാര്‍ട്ടി സഖാവ് ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റ് കൊടുത്ത വിജയിപ്പിച്ച എംഎല്‍എയാണ് മുകേഷ്. ഇപ്പോള്‍ പെരുമാറുന്നത് പോലെ വെറും ഹാസ്യനടന്‍ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളില്‍ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവര്‍ സംഘടനാ മീറ്റില്‍ ഊര്‍മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാല്‍ പ്രതികരിച്ച് പോകുന്നതാണോ ഗൂഢാലോചന. ഊര്‍മിളാ ഉണ്ണി വെറുമൊരു ബലിയാട് മാത്രമാണെന്നാര്‍ക്കാണ് അറായത്തതെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

അമ്മ പല തുണ്ടമായാലും ഒന്നുമില്ല
തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകയ്ക്കുണ്ടായ നീതി നിഷേധത്തില്‍ കൂടെ നില്‍ക്കേണ്ട ആ സംഘടനയിലെ തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ പ്രതിനിധികളാണെന്ന് പറയുന്നതാണോ ഗൂഢാലോചന. അമ്മ ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവള്‍ക്കൊപ്പമെന്ന് പറഞ്ഞാല്‍ അവള്‍ക്കൊപ്പം. അവളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം എന്നാണര്‍ത്ഥം. അല്ലാതെ ഡബ്ല്യുസിസിയുടെ തോളില്‍ തട്ടി വെല്‍ഡണ്‍ എന്ന് പറയുകയും ഗൂഢാലോചന നടത്തിയ അമ്മയെ പിളര്‍ക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു. ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഗണേഷ് കുമാറിനും വിമര്‍ശനം
കുറ്റാരോപിതരും കുറ്റവാളികളുമൊക്കെ പുറത്ത് നില്‍ക്കണമെന്ന് പറഞ്ഞാല്‍ പാവം ഗണേഷ് കുമാര്‍ എംഎല്‍എ വീടിന്റെ പൂമുഖത്തിരിക്കുന്ന ആ മുന്നാക്ക വികസന കോര്‍പ്പറേഷനെ എവിടെ കൊണ്ടിറക്കി വെക്കും. യാമിനി തങ്കച്ചി പരസ്യമായി വെളിപ്പെടുത്തിയ അനുഭവങ്ങള്‍ മറക്കാറായിട്ടില്ല. ആ പേരു മറന്ന് നമ്മള്‍ മറ്റേത് ആക്രമണ വിധേയയെ കുറിച്ച് സംസാരിച്ചിട്ടെന്ത് കാര്യം. വീട്ടുകാര്യങ്ങള്‍ സ്വകാര്യമല്ല എന്നാണവര്‍ പ്രഖ്യാപിച്ചത്. വീട്ടുണ്ണികള്‍ വലിയ പൊതുപ്രശ്‌നങ്ങള്‍ തന്നെയാണെന്നും. നേരത്തെ ഉള്ള പോസ്റ്റിലാണ് ശാരദക്കുട്ടി ഗണേഷിന്റെ വിമര്‍ശിച്ചത്.
Recommended Video


ബുദ്ധിയുള്ള ഒരുത്തന്‍ പോലുമില്ലേ
അമ്മയെ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു കഴിഞ്ഞ ദിവസം ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയായിരുന്നു വിമര്‍ശനം. മഹേഷ്, സജി നന്ത്യാട്ട് ശാന്തിവിള ദിനേഷ് തുടങ്ങിയ മനുഷ്യ വിരുദ്ധ മരത്തലകളോടാകും തര്‍ക്കിക്കേണ്ടി വരിക എന്നറിയാവുന്നത് കൊണ്ട് സായാഹ്ന ചര്‍ച്ചയ്ക്ക് വിളിച്ച ചാനലുകളോട് വയ്യ എന്ന പറഞ്ഞുവെന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്. പ്രബലര്‍ക്ക് വേണ്ടി സംസാരിക്കാന്‍ തലക്കു ലേശമെങ്കിലും വെളിവുള്ള ഒരാളെ കിട്ടുന്നില്ലെന്നത് ആ സംഘടയുടെ പാപ്പരത്തം വിളിച്ച് പറയുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അതേസമയം ഇത്തരം ആളുകള്‍ എന്തൊക്കെയോ വിളിച്ച് പറയുമ്പോഴും ഇപ്പുറത്ത് ആത്മവിശ്വാസത്തോടെ സമചിത്തത കൈവിടാതെ, അധിക്ഷേപ വാക്കുകള്‍ പറയാതെ, മിതമായും ശക്തമായും വാക്കുകളുപയോഗിക്കാനറിയുന്ന സ്ത്രീകള്‍ അഭിമാനമാണെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications