കെജ്രിവാളിനെതിരെ ശശി തരൂർ, 'ദില്ലിയിൽ കെജ്രിവാളിന് വോട്ട് ചെയ്ത മലയാളികൾ ഇതോർക്കണം'!
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഓണത്തിന് വാമന ജയന്തി ആശംസിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓണത്തെ ബ്രാഹ്മണവത്ക്കരിക്കാനുളള സംഘപരിവാര്‍ അജണ്ടയ്ക്ക് കെജ്രിവാള് കുട പിടിക്കുകയാണ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസത്തെ കെജ്രിവാളിന്റെ ട്വീറ്റിന് മലയാളികള്‍ കൂട്ടപ്പൊങ്കാല ഇട്ടിരുന്നു.
കെജ്രിവാളിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. #HappyOnamKejriwal ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കിയാണ് തങ്ങളുടെ പ്രിയപ്പെട്ട മഹാബലി രാജാവിനെ അപമാനിച്ചതില്‍ മുറിവേറ്റ മലയാളികള്‍ പ്രതികരിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തക്ക വിധത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് പോയ ഏതെങ്കിലും മലയാളികള്‍ ഉണ്ടെങ്കില്‍ അവര്‍ തിരുവോണത്തിന് സദ്യ ഉണ്ണുമ്പോള്‍ ഇതോര്‍ക്കണം എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.

ഭഗവാന് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാര്ഷികത്തില് എല്ലാവര്ക്കും ആശംസകള്‍. ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹം എല്ലാവര്ക്കും എല്ലാ കാലത്തും ഉണ്ടാകട്ടെ എന്നാണ് കെജ്രിവാള് ട്വീറ്റ് ചെയ്തിരിക്കുന്നത്. വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും കെജ്രിവാള് പങ്കുവെച്ചിരിക്കുന്നു. ഇതോടെ ട്വീറ്റിന് താഴെ മലയാളികള്‍ കൂട്ട പൊങ്കാലയുമായി രംഗത്ത് എത്തി. മലയാളികള്‍ ആഘോഷിക്കുന്നത് വാമന ജയന്തി അല്ലെന്നും ഓണം ആണെന്നുമാണ് മലയാളികള്‍ ചൂണ്ടിക്കാണിക്കുന്നത്. #HappyOnamKejriwal ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
2016ൽ അമിത് ഷാ മലയാളികള്‍ക്ക് വാമന ജയന്തി ആശംസിച്ച് രംഗത്ത് വന്നിരുന്നു. അന്ന് മലയാളികളുടെ വലിയ പ്രതിഷേധമുണ്ടായി. ''ഭഗവാന് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍'' എന്നാണ് അമിത് ഷാ പോസ്റ്റ് ചെയ്തത്. മാവിലേയെ വാമനന് ചവിട്ടിത്താഴ്ത്തുന്ന ചിത്രവും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികൾക്ക് ഓണം ആശംസകൾ നേർന്നു. '' എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു'' എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications