ജയ് വീരഹനുമാന്‍ സീരിയല്‍ കണ്ടു, കാപ്പി കുടിച്ചു, ജയലളിതയുടെ മരണത്തില്‍ ശശികലയുടെ വെളിപ്പെടുത്തല്‍!
ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന് മുന്നിലാണ് ശശികല സത്യവാങ്മൂലം നല്‍കിയത്
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ അവരുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ തമിഴകത്തിന്റെ അമ്മയുടെ മരണത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജയലളിതയുടെ തോഴി ശശികല. അവര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് പ്രമുഖ ഭക്തി സീരിയലായ ജയ് വീര ഹനുമാന്റെ ഒരു എപ്പിസോഡ് മുഴുവന്‍ കണ്ടെന്നും അത് നന്നായി ആസ്വദിച്ചെന്നും ശശികല പറയുന്നു.

അന്ന് തന്നെ അമ്മ കാപ്പിയും അപ്പവും ചോദിച്ചിരുന്നതായി ശശികല പറഞ്ഞു. ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷന് മുന്നിലാണ് ശശികല സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടാവുന്നതിന് മുമ്പ് ഉണ്ടായ കാര്യങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന്റെ അന്ന് ജയളിത സ്വന്തം കണ്ണട ഉപയോഗിച്ചിരുന്നതായി ശശികല പറയുന്നു. സീരിയല്‍ കാണുന്നതിന് വേണ്ടിയായിരുന്നു ഇത്. ട്രോളിയില്‍ കാപ്പിയും അപ്പവും നഴ്‌സ് കൊണ്ടുവന്ന് കൊടുത്തു. സീരിയല്‍ കഴിഞ്ഞതോടെ അവര്‍ ടിവി ഓഫ് ചെയ്തു. റൂമില്‍ അപ്പോള്‍ സ്ത്രീയായ ഒരു ഡോക്ടറും നഴ്‌സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ രമേശ് വെങ്കട്ടരാമന്‍ ആ സയമത്ത് റൂമിലില്ലായിരുന്നുവെന്ന് ശശികല പറയുന്നു.

പെട്ടെന്നാണ് അവര്‍ക്ക് ഹൃദയാഘാതമുണ്ടായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഈ സമയത്ത് ജയലളിതയുടെ ശരീരം വിറയ്ക്കുകയും നാവ് ഒരു വശത്തേക്ക് ചെരിയുകയും ചെയ്തു. പല്ലുകള്‍ കടിച്ച് പിടിച്ചിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ അവരെന്തോ പറയാന്‍ ശ്രമിച്ചു. ഇതോടെ താന്‍ അലറി വിളിച്ചെന്ന് ശശികല പറഞ്ഞു. തുടര്‍ന്ന് അവരെ താങ്ങിയെടുത്ത കിടക്കയില്‍ വെച്ചു. ഇതോടെ ഡോക്ടര്‍മാര്‍ റൂമിലേക്ക് ഓടിയെത്തി. ഒരു ഡോക്ടര്‍ തന്നോട് ജയലളിത ചെവിക്കരിക്കില്‍ ചെന്ന് ഉച്ചത്തില്‍ പേര് വിളിക്കാന്‍ പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ അമ്മ തന്നെ നോക്കിയെന്നും പിന്നീട് എന്നെന്നേക്കുമായി കണ്ണടഞ്ഞെന്നും ശശികല കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications