ജയലളിതയുടെ കാലത്തേത് പോലെ അണ്ണാഡിഎംകെയെ മാറ്റും, തമിഴ്‌നാട്ടില്‍ തിരിച്ചുവരവ് ഉറപ്പിച്ച് ശശികല
ചെന്നൈ: തമിഴ്‌നാട്ടിലെ എതിരാളികളെ വീണ്ടും ഞെട്ടിച്ച് ശശികലയുടെ ശബ്ദ സന്ദേശങ്ങള്‍ വീണ്ടും. താന്‍ തിരിച്ചുവന്ന് അണ്ണാഡിഎംകെയെ എംജിആറിന്റെയും ജയലളിതയുടെയും കാലത്തേയും പോലെ ശക്തമാക്കുമെന്ന് ശശികല ഈ ക്ലിപ്പില്‍ പറയുന്നത്. തന്റെ വിശ്വസ്തരുമായിട്ടുള്ള സംഭാഷണമാണ് ഇത്. അണ്ണാഡിഎംകെ ഭാരവാഹികളിലൊരാളായ മുന്‍ മന്ത്രി ആനന്ദനുമായിട്ട് സംസാരിക്കുന്നതാണ് പുതിയ ശബ്ദ സന്ദേശത്തിലുള്ളത്. ഇതോടെ പാര്‍ട്ടി പിടിക്കാനാണ് ശശികലയുടെ നീക്കമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

ശശികലയുടെ വരവിനെ വിലകുറച്ച് കാണിക്കാനാണ് ഇപ്പോള്‍ അണ്ണാഡിഎംകെയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ശശികലയെ എതിര്‍ക്കാനായി ഒന്ന് ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകളെ പിടിക്കാന്‍ ശശികലയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. അണ്ണാഡിഎംകെയിലെ നല്ലൊരു വിഭാഗം നേതാക്കളുടെയും പിന്തുണ ശശികലയ്ക്കുണ്ട്. എന്നാല്‍ പരസ്യമായി ഇവര്‍ അത് പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പതിനഞ്ചാമത്തെ ഓഡിയോ ക്ലിപ്പാണ് ശശികലയുടേതായി വരുന്നത്.
അണ്ണാഡിഎംകെയിലെ അധികാര വടംവലി നിരവധി നേതാക്കളെ ശശികല പക്ഷത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇത് കൃത്യമായി ഉപയോഗപ്പെടുത്തി അവര്‍ പിന്തുണയ്ക്കായി കാണുന്നുണ്ട്. പളനിസ്വാമിയും പനീര്‍സെല്‍വവും പാര്‍ട്ടിക്കുള്ളില്‍ അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ നോക്കുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. അനുകൂല സാഹചര്യമൊരുക്കിയെടുക്കുന്നതില്‍ ശശികല വിജയിച്ചിരിക്കുകയാണ്. പാര്‍ട്ടി നശിക്കുന്നത് കണ്ടിരിക്കില്ലെന്ന് ശശികല പറയുന്നു. അമ്മയുടെ കാലത്തേത് പോലെ പാര്‍ട്ടിയെ ശക്തമാക്കുമെന്നും ശശികല ഈ സംഭാഷണത്തില്‍ പറയുന്നുണ്ട്.
Recommended Video
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
്അതേസമയം അണ്ണാഡിഎംകെ ജോയിന്റ് കോര്‍ഡിനേറ്റര്‍ കൂടിയായ പളനിസ്വാമി ശശികലയുടെ സംഭാഷണങ്ങളെ തള്ളി. അണ്ണാഡിഎംകെ ശക്തമാണ്. ശശികല ഇല്ലാതെ തന്നെ നല്ല രീതിയില്‍ പാര്‍ട്ടി മുന്നോട്ട് പോകുന്നുണ്ടെന്നും പാര്‍ട്ടി വക്താവ് ഡി ജയകുമാര്‍ പറഞ്ഞു. ശശികലയെയോ അവരുടെ പാര്‍ട്ടിയെയോ ഇനിയൊരിക്കലും അണ്ണാഡിഎംകെയിലേക്ക് കൊണ്ടുവരില്ലെന്ന് ജയകുമാര്‍ വ്യക്തമാക്കി. ഇതുവരെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി ഉപനേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. ഇതെല്ലാം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളെ തുറന്ന് കാട്ടുന്നതാണ്.
സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍












Click it and Unblock the Notifications