സത്യപാല്‍ മാലിക് ആര്‍കെ പുരം പോലീസ് സ്റ്റേഷനിലെത്തി; അറസ്റ്റിലായോ? പോലീസ് പറയുന്നത് ഇങ്ങനെ
ദില്ലി: സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിന് പിന്നാലെ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ദില്ലിയിലെ പോലീസ് സ്റ്റേഷനില്‍. ആര്‍കെ പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഇന്ന് എത്തിയത്. ഇന്നലെയാണ് സിബിഐ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം സത്യപാല്‍ മാലിക് അറസ്റ്റിലായെന്ന അഭ്യൂഹങ്ങളെ ദില്ലി പോലീസ് തള്ളി. പോലീസ് മാലിക്കിനെ അറസ്റ്റ് ചെയ്തിട്ടില്ല.
അദ്ദേഹം സ്വമേധയാ പോലീസ് സ്റ്റേഷനില്‍ എത്തിയതാണെന്നും ദില്ലി പോലീസ് പറഞ്ഞു. മാലിക്കിനെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡയിലെടുക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹവും, ഒപ്പം പിന്തുണയ്ക്കുന്നവരും ചേര്‍ന്നാണ് ആര്‍കെ പുരം പോലീസ് സ്റ്റേഷനിലെത്തിയതെന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.

അതേസമയം സത്യപാല്‍ മാലിക്കിന് എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍ നിന്ന് പോകാം. അക്കാര്യത്തില്‍ പ്രശ്നങ്ങളില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കശ്മീരിലെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സിബിഐ അദ്ദേഹത്തെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. സത്യപാല്‍ പാലിക്കിന്റെ വീടിന് സമീപത്തു്ള്ള പാര്‍ക്കില്‍ ഒരു യോഗം നടത്തുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു.
ഇതേ തുടര്‍ന്നാണ് മാലിക് പോലീസ് സ്റ്റേഷനിലെത്തിയത്. ഇതൊരു റെസിഡെന്‍ഷ്യല്‍ ഏരിയയാണ്. അതുകൊണ്ട് മുന്‍കൂട്ടി അനുമതി വാങ്ങാതെ പൊതുയോഗങ്ങള്‍ നടത്താന്‍ പറ്റില്ല. ഇത് ചോദ്യം ചെയ്യാനാണ് മാലിക് സ്റ്റേഷനിലെത്തിയത്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
സത്യപാല്‍ മാലിക്കും, കര്‍ഷക സംഘങ്ങളും നേതാക്കളും, ഗ്രാമസഭകളിലെ നേതാക്കളും ചേര്‍ന്നാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ഒരു ബസ്സിന് മുകലില്‍ നിന്ന് ആളുകള്‍ സത്യപാല്‍ മാലിക്കിനായി മുദ്രവാക്യം വിളിക്കുന്ന വീഡിയോയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. പോലീസ് ഞങ്ങളെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും മാലിക്കിന്റെ ടീം പറഞ്ഞു. അതേസമയം അധികം വൈകാതെ തന്നെ സത്യപാല്‍ മാലിക് വീട്ടിലേക്ക് മടങ്ങിയെന്ന് പോലീസ് പറഞ്ഞു. അതേസമയം ഏപ്രില്‍ 28നാണ് സത്യപാല്‍ മാലിക്കിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു.
റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടുള്ള അഴിമതി കേസില്‍ സാക്ഷിയായിട്ടാണ് അദ്ദേഹത്തെ സിബിഐ വിളിച്ചുവരുത്തിയിരിക്കുന്തന്. അക്ബര്‍ റോഡിലെ ഗസ്റ്റ് ഹൗസില്‍ നേരിട്ട് ഹാജരാവാനാണ് മാലിക്കിനോട് ആവശ്യപ്പെട്ടത്. ചില കാര്യങ്ങള്‍ വ്യക്തത ലഭിക്കാനുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞു.
നേരത്തെ റിലയന്‍സ് കമ്പനിയുമായുള്ള ഒരു കരാര്‍ സ്യപാല് മാലിക് റദ്ദാക്കിയിരുന്നു. അനില്‍ അംബാനിയുടെ കൈവശമുള്ള റിലയന്സമായുള്ള കരാറായിരുന്നു ഇത്. ആ സമയം ജമ്മു കശ്മീരിലെ ഗവര്‍ണറായിരുന്നു അദ്ദേഹം. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നായിരുന്നു മാലിക് ആരോപിച്ചത്.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications