'സവര്‍ക്കര്‍ 2.O', സ്റ്റാലിനെ ട്രോളി ടിവികെ, വിജയ് അന്നേ നടത്തിയ പ്രവചനം ഫലിച്ചു, വീഡിയോ വൈറൽ

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച ഡിഎംകെയും എംകെ സ്റ്റാലിനേയും പരിഹസിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം. ആര്‍എസ്എസ് യൂണിഫോം ധരിച്ച സ്റ്റാലിന്റെയും ഉദയനിധി സ്റ്റാലിന്റെയും ചിത്രങ്ങളാണ് ടിവികെ ഐടി വിംഗ് ഒഫീഷ്യല്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സ്റ്റാലിന്റെ ചിത്രത്തില്‍ സ്റ്റാലിന്‍, അഥവാ സവര്‍ക്കര്‍ 2.O എന്ന് ക്യാപ്ഷനും നല്‍കിയാണ് ടിവികെയുടെ ട്വീറ്റ്.

മറ്റൊരു ട്വീറ്റില്‍ ഉളളത് ആര്‍എസ്എസ് യൂണിഫോം ധരിച്ച സ്റ്റാലിനും ഉദയനിധിയും ആര്‍എസ്എസ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന തരത്തിലുളള ആനിമേറ്റഡ് ചിത്രങ്ങളാണ്. അവര്‍ പൂര്‍ണമായും സംഘികളായി മാറിയ നിമിഷം എന്നും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതിനൊപ്പം തമിഴ്‌നാട് നിയമസഭാ പ്രചാരണഘട്ടത്തില്‍ വിജയ് ഡിഎംകെയെക്കുറിച്ച് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഡിഎംകെ ബിജെപിയുടെ കാലില്‍ പോയി വീഴും എന്നാണ് വിജയ് അന്ന് പ്രസംഗിച്ചത്.

TVK

വിജയുടെ പ്രസംഗത്തിലെ വൈറലായ ഭാഗം ഇങ്ങനെയാണ്: ''ഈ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തോല്‍ക്കും എന്ന കാര്യം ഉറപ്പാണ്. അതിന് ശേഷം എന്ത് സംഭവിക്കും എന്ന കാര്യം ഇപ്പോഴേ പറയാം. പാര്‍ട്ടിയെ രക്ഷിക്കണമല്ലോ. നിരവധി കേസുകള്‍ ഉണ്ടല്ലോ, കൈക്കൂലിക്കേസ്, തട്ടിപ്പ് കേസ് അങ്ങനെ അവരുടെ കുടുംബത്തിന് എതിരെയും മന്ത്രിമാര്‍ക്ക് എതിരെയുമെല്ലാം കേസുകളുണ്ടല്ലോ. എല്ലാത്തിനേയും രക്ഷിക്കണമല്ലോ. പോയി മോദിയുടേയും അമിത് ഷായുടേയും കാലില്‍ പോയി ഡിഎംകെ വീഴുമോ ഇല്ലയോ എന്ന് കണ്ടോളൂ. ബിജെപിയുടെ ആദ്യത്തെ അടിമ ആരാണെന്ന് ഡിഎംകെയും മറ്റുളളവരും മത്സരിക്കുകയാണ്''. വിജയുടെ പ്രവചനം സത്യമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഡിഎംകെ എതിരാളികള്‍ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെയ്ക്കുന്നത്.

സുപ്രീം കോടതി വിധി നടപ്പിലാക്കി, തിരുപ്പറംകുണ്‍ട്രം മലയിൽ കാർത്തിക ദീപം തെളിയിച്ചു
സുപ്രീം കോടതി വിധി നടപ്പിലാക്കി, തിരുപ്പറംകുണ്‍ട്രം മലയിൽ കാർത്തിക ദീപം തെളിയിച്ചു

പ്രതിപക്ഷ ഐക്യത്തെ പിളര്‍ത്തിക്കൊണ്ടാണ് മണ്ഡലപുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനുളള ഡിഎംകെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. ലോക്‌സഭയില്‍ ഡിഎംകെയ്ക്ക് 22 എംപിമാരും രാജ്യസഭയില്‍ 8 എംപിമാരും ആണ് ഉളളത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉളള ലോക്‌സഭാ സീറ്റ് വിഹിതം 50 ശതമാനം ഉയര്‍ത്തണം എന്നുളളത് അടക്കം 2024ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് ബില്ലിനെ പിന്തുണയ്ക്കാനുളള തീരുമാനം എന്നാണ് എംകെ സ്റ്റാലിന്റെ പ്രതികരണം.

മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിജയം ആണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഏപ്രിലില്‍ ബില്ല് പരിഗണനയ്ക്ക് വന്നപ്പോള്‍ രണ്ട് കാര്യങ്ങളിലെ എതിര്‍പ്പ് കാരണമാണ് പിന്തുണയ്ക്കാതിരുന്നത്. ആ ആവശ്യങ്ങള്‍ പുതിയ ബില്ലില്‍ പരിഗണിച്ച സാഹചര്യത്തിലാണ് പിന്തുണയെന്ന് ഡിഎംകെ എംപിമാരുമായുളള യോഗത്തിന് ശേഷം സ്റ്റാലിന്‍ പ്രതികരിച്ചു. അതേസമയം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ബില്ലിനെ പിന്തുണയ്ക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്ന് സ്റ്റാലിനോട് ആവശ്യപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് അടക്കമുളളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma