സവര്‍ക്കര്‍ ഗാന്ധി വധത്തില്‍ പങ്കാളി... ബിജെപിയുടെ ഭാരതരത്ന നീക്കത്തിനെതിരെ ദിഗ് വിജയ് സിംഗ്
ഇന്‍ഡോര്‍: വീര സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാനുള്ള ബിജെപി നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ദിഗ് വിജയ് സിംഗ്. മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന കാര്യം ബിജെപി മറക്കരുതെന്നും, അദ്ദേഹത്തിനെതിരെ മുമ്പ് കേസെടുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രികയില്‍ സവര്‍ക്കര്‍ ഭാരത രത്ന നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

സവര്‍ക്കറുടെ ജീവിതത്തില്‍ രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യത്തേത് അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് അദ്ദേഹം തിരിച്ചുവന്നു. ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ പങ്കുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. മഹാത്മാ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവര്‍ക്കും ഭാരതരത്ന നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
അതേസമയം നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും സവര്‍ക്കര്‍ ഭാരത രത്ന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സവര്‍ക്കറെ രാജ്യദ്രോഹി എന്ന് വിളിക്കുന്നവരെ ചൂലെടുത്ത് അടിക്കണമെന്നും, അപ്പോള്‍ മാത്രമേ അവര്‍ക്ക് രാജ്യസ്നേഹം എന്താണെന്ന് മനസ്സിലാവൂ എന്നും ഉദ്ധവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുമെന്ന കാര്യം ഉള്‍പ്പെടുത്തിയത്. ഇത് തീവ്രഹിന്ദുത്വ വോട്ട് ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അകോലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സവര്‍ക്കറുടെ ദേശീയ ബോധത്തെ മോദി പ്രശംസിച്ചിരുന്നു. സവര്‍ക്കറുടെ ആശയങ്ങള്‍ കാരണമാണ് ദേശീയ ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം മോദി പറഞ്ഞത് പോലെ ബന്ധു നിയമനം എല്ലാ പാര്‍ട്ടികളിലുമുണ്ട്. ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിലും വരെ അത് എത്തി. അക്കാര്യം എന്തുകൊണ്ട് മോദി പറഞ്ഞില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. അമിത് ഷായുടെ മകന് ബിസിസിഐ സെക്രട്ടറിയായത് സൂചിപ്പിച്ചായിരുന്നു പരിഹാസം.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications