കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി, എസ്‌സി എസ്ടി വിധിക്ക് സ്‌റ്റേയില്ല, വീണ്ടും പരിഗണിക്കും!!

സമരം അനാവശ്യമെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: എസ്‌സി എസ്ടി നിയമം ലഘൂകരിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദളിത് സംഘടനകള്‍ കഴിഞ്ഞ ദിവസം ഭാരത് ബന്ദ് നടത്തി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം അക്രമസക്തമാവുകയും ഒന്‍പതുപേര്‍ മരിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുന:പ്പരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ മാറ്റംവരുത്താന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ കുരുക്കിലായിരിക്കുകയാണ്. മറ്റൊരു പ്രക്ഷോഭം വരുമോയെന്ന ഭയവും സര്‍ക്കാരിനുണ്ട്.

ക്രിസ്ത്യന്‍ യുവതികളെ കൈയ്യേറ്റം ചെയ്തു; നിര്‍ബന്ധിച്ച് സിന്ദൂരമിട്ടു!! പ്രതിഷേധം, മതപരിവര്‍ത്തനംക്രിസ്ത്യന്‍ യുവതികളെ കൈയ്യേറ്റം ചെയ്തു; നിര്‍ബന്ധിച്ച് സിന്ദൂരമിട്ടു!! പ്രതിഷേധം, മതപരിവര്‍ത്തനം

1

അതേസമയം ഇക്കാര്യം 10 ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് രണ്ടുദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധിന്യായം വായിച്ചിട്ട് പോലുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കോടതി വിധി ഒരിക്കല്‍ പോലും എസ്‌സി എസ്ടി നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. നിരപരാധികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് കോടതിയുടെ ലക്ഷ്യം. ഇപ്പോഴത്തെ സമരത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. സമരക്കാര്‍ യഥാര്‍ത്ഥ വിധി മനസിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

2

പട്ടികജാതി-പട്ടികവര്‍ഗ കേസിലെ പരാതികളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റോ മറ്റ് നടപടികളോ പാടുള്ളൂവെന്നാണ് കോടതി പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം വിധി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടിരുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കോടതി വിധിയെ തുടര്‍ന്ന് കേസെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നേരത്തെ സര്‍ക്കാരിന് പട്ടികവര്‍ഗക്കാര്‍ക്കെതിരായ പ്രശ്‌നങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച്ച വന്നതായി ദളിത് സംഘടനകള്‍ ആരോപിച്ചിരുന്നു.

ഇറാഖില്‍ ഐസിസ് പിടികൂടിയ 40 പേര്‍ അനധികൃതമായി സഞ്ചരിച്ചവര്‍: ആഞ്ഞടിച്ച് വികെ സിംഗ്, നടപടി!ഇറാഖില്‍ ഐസിസ് പിടികൂടിയ 40 പേര്‍ അനധികൃതമായി സഞ്ചരിച്ചവര്‍: ആഞ്ഞടിച്ച് വികെ സിംഗ്, നടപടി!

"മോള് ഭക്ഷണവും വിസർജ്ജ്യവും തമ്മിൽ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു" ഉള്ളുലയ്ക്കുന്ന ഓട്ടിസം അനുഭവങ്ങൾ!

English summary
sc refuses to stay its order on sc st act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X