കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിനക്കൊന്നും അത്ര ഫാഷൻ വേണ്ട! ഫ്രീക്കന്മാരുടെ ഒരു മേക്കപ്പെ...; സ്കൂൾ വളപ്പില്‍ കൂട്ട മുടിവെട്ടല്‍

Google Oneindia Malayalam News

ചെന്നൈ : മുടിക്ക് മേക്കപ്പിട്ട ഫ്രീക്കന്മാരായ വിദ്യാർഥികളുടെ തലമുടി മുറിച്ച് സ്കൂൾ അധികൃതർ. ഇത്തരത്തിൽ നൂറിൽപരം ഫ്രീക്കന്മാരായ വിദ്യാർഥികളുടെ മുടിയാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ വെട്ടിയത്. ഇക്കഴിഞ്ഞ ദിവസമാണ് വ്യത്യസ്ത സംഭവത്തിന് തിരുവള്ളൂര്‍ ജില്ലയില സാക്ഷ്യം വഹിച്ചത്. ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം.

ഫ്രീക്കന്മാരായ വിദ്യാർഥികൾ മുടിയിൽ കൂടുതൽ ഫാഷൻ വരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സ്കൂളിലേക്ക് എത്തി. ഇത് സ്കൂൾ അധികൃതർ നിരീക്ഷിച്ചു വന്നിരുന്നു. തൊട്ടു പിന്നാലെ ഫ്രീക്കന്മാർക്കെതിരെ നടപടിയും എടുത്തു.

ind

3000 - ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നതാണ് ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂൾ. ഇതിൽ നിരവധി വിദ്യാർത്ഥികൾ തലമുടികളിൽ വ്യത്യസ്ത രീതിയിലുള്ള ഫാഷൻ പരീക്ഷിച്ചു.

ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളും തലമുടിയിൽ പരീക്ഷണം നടത്തിയതായി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ആയിരുന്നു നടപടി സ്വീകരിച്ചത്. ബാര്‍ബര്‍മാരെ നേരിട്ട് വിളിച്ച് കത്തികൊണ്ട് കുട്ടികളുടെ മുടി വെട്ടിയൊതുക്കി.

ചാതുർമാസം! ജൂലൈ ഭാഗ്യകാലം; പണത്തിന് കുറവില്ല; ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളംചാതുർമാസം! ജൂലൈ ഭാഗ്യകാലം; പണത്തിന് കുറവില്ല; ഇണയുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളം

എന്നാലോ , ഈ ഫ്രീക്കന്മാരെ പൊക്കാൻ സ്കൂൾ പ്രിൻസിപ്പൽ തന്നെ ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങി. ശേഷം, മുടി നീട്ടി വളർത്തിയ കുട്ടികളെയും കൂടുതൽ ഫാഷൻ കാണിച്ചു നടക്കുന്നവരെയും പിടികൂടിയത്.

ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

ഇത്തരത്തിൽ, സ്കൂളിനുള്ളിലേക്ക് എത്തിയ വിദ്യാർത്ഥികൾക്ക് എതിരെ നടപടി എടുക്കുന്നതിന് മുൻപ് മാതാപിതാക്കളെ വിവരിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു മുടി മുറിക്കുന്നതിലേക്ക് ബാര്‍ബര്‍മാരെ സ്കൂളിനുള്ളിലേക്ക് വിളിച്ചു വരുത്തിയത്. ഒരു തരത്തിൽ പറഞ്ഞാൽ സ്കൂൾ വളപ്പിൽ നടന്ന കൂട്ട മുടി വെട്ടൽ ആയിരുന്നു ഇത്.

English summary
School authorities asked student to cut their long hair in government school tiruvallur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X