കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകളും മാളുകളും തിയേറ്ററും അടച്ചു; നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങളുമായി ബിഹാറും

Google Oneindia Malayalam News

പാട്ന: 24 മണിക്കൂറിനുള്ളിൽ 34 കോവിഡ് മരണങ്ങളും 7,870 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ബിജെപി, കോൺഗ്രസ്, ആർ‌ജെഡി, ജെഡി (യു) ഉൾപ്പെടെ നിരവധി പാർട്ടികൾ അവരുടെ ഓഫീസുകള്‍ അടച്ച് യോഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്.

രാത്രി 9 മുതൽ രാവിലെ 5 വരെ ബീഹാറിലുടനീളം രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 15 വരെ അടച്ചിടും.
സിനിമാ തിയറ്ററുകളും ഷോപ്പിംഗ്, മാളുകൾ, ക്ലബ്ബുകൾ, പൊതു പാർക്കുകൾ എന്നിവ പൂർണ്ണമായും അടയ്ക്കും. സർക്കാർ, സ്വകാര്യ ഓഫീസുകളും വൈകുന്നേരം 5 മണിക്ക് തന്നെ അടയ്തക്കും. ആരോഗ്യ പ്രവർത്തകർക്ക് ബോണസായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

nitish-kumar-

കേസുകള്‍ കൂടുതലുള്ളിടത്ത് കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രാബല്യത്തില്‍ വരും. വീട്ടിൽ ക്വാറന്‍റീനില്‍ തുടരാൻ കഴിയാത്ത രോഗബാധിതരായ ആളുകൾക്കായി എല്ലാ ജില്ലകളിലും പ്രധാന നഗരങ്ങളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ സ്ഥാപിക്കും.പലചരക്ക് സാധനങ്ങൾ, മാംസം, മെഡിക്കൽ സ്റ്റോറുകൾ എന്നിവ വൈകുന്നേരം 6 മണി വരെ മാത്രമെ തുറക്കാന്‍ പാടുള്ളു.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഡൈനിങ് ഒഴിവാക്കണം. ഹോം ഡെലിവറി മാത്രമേ അനുവദിച്ചിട്ടുള്ളൂ. എല്ലാ മതാചാര കേന്ദ്രങ്ങളും അടച്ചിരിക്കണം. എല്ലാ പൊതു ചടങ്ങുകളും വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, മറ്റ് അവശ്യ സമ്മേളനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം. ഇവകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ല്‍ കവിയാന്‍ പാടില്ല. തിരക്കേറിയ സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്താൻ എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഫയർ ആംബുലൻസ്, ഇ-കൊമേഴ്‌സ് തുടങ്ങിയ അവശ്യ സേവനങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബീഹാറിൽ നിന്നുള്ളവർ രോഗവ്യാപനത്തില്‍ നിന്നും രക്ഷപ്പെടാൻ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങണമെന്നും നിതീഷ് കുമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
Schools, malls and theaters closed; Night curfew announced,Bihar tightens restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X