കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ, ഹർദ്ദിക്, പ്രസാദ.. ഒടുവില്‍ ഗുലാംനബിയും; കോണ്‍ഗ്രസിനോട് ബൈ പറയുന്നവരുടെ പട്ടിക നീളുന്നു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാബ് നബി ആസാദ് പാർട്ടി വിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുള്‍പ്പടേയുള്ളവർക്കെതിരെ വലയി വിമർശനം ഉയർത്തിക്കൊണ്ടാണ് അദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പടെ അദ്ദേഹം രാജിവെക്കുന്നത്. മനീഷ് തിവാരി ഉള്‍പ്പടേയുള്ള പല നേതാക്കളും പാർട്ടി വിട്ട് പുറത്ത് വരുമെന്ന സൂചനയും ഗുലാംനബി ആസാദ് രാജിക്കത്തില്‍ നല്‍കുന്നുണ്ട്.

പാർട്ടിയുടെ ദേശീയ വക്താവായ മുപ്പതുകാരനായ ജയ്‌വീർ ഷെർഗിലും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. പാർട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാധിത്യ സിന്ധ്യമുതല്‍ നിരവധി നേതാക്കളാണ് സമീപകാലത്ത് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസിനോട് വിട പറഞ്ഞ പ്രമുഖ നേതാക്കളുടെ പേരുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

'റോബിനെ കല്യാണം കഴിക്കാന്‍ വേണ്ടിയാണോ ദില്‍ഷയെ ജയിപ്പിച്ചത്': കലക്കന്‍ മറുപടിയുമായി ഷിംനയും അഷിഖയും'റോബിനെ കല്യാണം കഴിക്കാന്‍ വേണ്ടിയാണോ ദില്‍ഷയെ ജയിപ്പിച്ചത്': കലക്കന്‍ മറുപടിയുമായി ഷിംനയും അഷിഖയും

ജ്യോതിരാദിത്യ സിന്ധ്യ

ജ്യോതിരാദിത്യ സിന്ധ്യ

2018-ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസിനെ സഹായിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയായ കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2020 മാർച്ചിൽ രാജിവെക്കുന്നത്. സിന്ധ്യയുടെ വിശ്വസ്തരായ 25 ലേറെ എംഎൽഎമാർ അവരുടെ നിയമസഭാ അംഗത്വം രാജിവച്ചത് മൂലം കമൽനാഥ് സർക്കാറിന്റെ തകർച്ചയ്ക്കും ഇടയാക്കി. പിന്നീട് ബിജെപിയിൽ ചേർന്ന സിന്ധ്യ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. 1991 മുതൽ 1993 വരെ അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച കോൺഗ്രസ് നേതാവുമായ മാധവറാവു സിന്ധ്യ വഹിച്ചിരുന്ന സിവിൽ ഏവിയേഷൻ വകുപ്പ് തന്നെ ബി ജെ പി അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍

ജിതിൻ പ്രസാദ

ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഒരു പ്രമുഖ ബ്രാഹ്മണ മുഖമായിരുന്നു ജിതിൻ പ്രസാദ. യൂത്ത് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രസാദ 2004-ൽ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് മന്ത്രിയായിരുന്നു. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയും കോൺഗ്രസ് അദ്ദേഹത്തിന് നല്‍കി. എന്നാൽ, പശ്ചിമ ബംഗാളിൽ പാർട്ടി നാണംകെട്ട തോൽവിയായിരുന്നു നേരിട്ടത്. 2021 ജൂണിൽ പ്രസാദ ബിജെപിയിൽ ചേരുകയും യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തു.

ഹാർദിക് പട്ടേൽ

2015 ലെ പാട്ടിദാർ ക്വാട്ട പ്രതിഷേധങ്ങളുടെ മുഖമായിട്ടാമ് ഹാർദിക് പട്ടേൽ ഉയർന്നുവരുന്നത്. ചില രാഷ്ട്രീയ പണ്ഡിതന്മാർ അദ്ദേഹത്തെ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ ഭാവി നേതാവായി പോലും പ്രവചിക്കപ്പെട്ടു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നെങ്കിലും ഗുജറാത്തിലെ എല്ലാ പാർലമെന്റ് സീറ്റുകളും ബിജെപി തൂത്തുവാരിയത് അദ്ദേഹത്തിനും തിരിച്ചടിയായി. പിന്നീട് ഈ വർഷം ആദ്യമാണ് ഹർദ്ദിക് പട്ടേല്‍ ബി ജെ പിയില്‍ ചേർന്നത്.

സുസ്മിത ദേവ്

2021-ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച സുസ്മിത ദേവ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള നേതാവും. കോൺഗ്രസിന്റെ വനിതാ വിഭാഗം ദേശീയ അധ്യക്ഷയായിരുന്നു. അസമിലെ പാർട്ടിയുടെ പ്രമുഖ മുഖങ്ങളിൽ ഒരാളുമായിരുന്നു അവർ. 2021 ഓഗസ്റ്റിൽ അവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും രാജ്യസഭയിലേക്ക് എത്തുകയും ചെയ്തു.

കപില്‍ സിബല്‍

മുന്‍ കേന്ദ്രമന്ത്രിയായ കപില്‍ സിബല്‍ ഈ വർഷം മെയ് മാസമാണ് കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്പിയുടെ പിന്തുണയോടെ രാജ്യസഭയില്‍ എത്തുകയും ചെയ്തു. ഗുലാംനബി ആസാദിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം.

English summary
Scindia, Hardik, Prasada.. and finally Ghulamnabi azad; The list of those saying bye to Congress goes on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X