രണ്ടാം തരംഗത്തില്‍ നടുങ്ങി കേന്ദ്ര പോലീസ് സേന, ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 330 പേര്‍
ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായി കേന്ദ്ര പോലീസ് സേന. സിഎപിഎഫിന്റെ 84000ത്തില്‍ അധികം ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 331 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഈ കണക്കുകള്‍ ഉള്ളത്. മാര്‍ച്ച് മൂന്നാം ആഴ്ച്ചയുടെ തുടക്കത്തിലാണ് 35 ശതമാനത്തോളം രോഗികളും 40 ശതമാനത്തോളം മരണവും സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായി തുടങ്ങിയതും ഈ സമയത്താണ്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

സിആര്‍പിഎഫിലാണ് ഏറ്റവുമധികം രോഗികളും മരണങ്ങളും സംഭവിച്ചിരിക്കുന്നത്. 84045 സിഎപിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇത് കൊവിഡ് ഇന്ത്യയില്‍ ആരംഭിച്ചത് മുതല്‍ ഈ വര്‍ഷം ജൂലായ് ആറ് വരെയുള്ള കണക്കാണ്. ഇതില്‍ 24840 പേര്‍ സിആര്‍പിഎഫില്‍ നിന്നുള്ളവരാണ്. സിആര്‍പിഎഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 125 പേരാണ്. അതേസമയം എല്ലാ ഉദ്യോഗസ്ഥരും ഒരുമിച്ച് ഇടപഴകുന്നത് കൊണ്ടാണ് രോഗവ്യാപനം സംഭവിക്കുന്നത്.
അര്‍ധ സൈനിക വിഭാഗത്തിന് വേറെ മാര്‍ഗങ്ങളില്ല. ഇവര്‍ താമസിക്കുന്നതും അത്തരം സാഹചര്യങ്ങളിലാണ്. ബിഎസ്എഫില്‍ 22978 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഐഎസ്എഫില്‍ 19676 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 76 മരണങ്ങളും സംഭവിച്ചു. കൊവിഡിന്റെ വരവോടെ കേന്ദ്ര പോലീസ് സേന ശരിക്കും ബുദ്ധിമുട്ടിലായെന്ന് വ്യക്തമാണ്. 2020ന്റെ തുടക്കം മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 23 വരെ 53343 സിഎപിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 203 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതില്‍ തന്നെ 15610 പേര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്. 14728 പേര്‍ ബിഎസ്എഫിലുള്ളവരാണ്. ഈ വര്‍ഷം ഫെബ്രുവരില്‍ തന്നെ എല്ലാ സൈനികര്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ഇതുവരെ 99 ശതമാനം പേര്‍ക്കും ആദ്യ ഡോസ് ലഭിച്ച് കഴിഞ്ഞു. 90 ശതമാനം പേര്‍ക്കും രണ്ട് ഡോസും ലഭിച്ചിരുന്നു. രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം പേര്‍ക്കും ആദ്യ ഡോസ് ലഭിച്ച് കഴിഞ്ഞിരുന്നു. ജൂലായ് ആറ് വരെ കണക്ക് പ്രകാരം 30702 ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 128 പേര്‍ മരിച്ചു.












Click it and Unblock the Notifications