കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണറുകളും കുളങ്ങളുമുള്ള പള്ളികളിൽ 'രഹസ്യ' സർവേ നടത്തണം; സുപ്രീം കോടതിയിൽ ഹർജി

Google Oneindia Malayalam News

ദില്ലി; കിണറുകളും കുളങ്ങളുമുള്ള എല്ലാ പള്ളികളുടെയും 'രഹസ്യ' സർവേ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രണ്ട് അഭിഭാഷകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ പ്രമുഖ പള്ളികളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) രഹസ്യ സർവ്വേ നടത്തണമെന്നാണ് ആവശ്യം.

 supremecourt

ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകരായ ശുഭം അവസ്തി, സപ്തരിഷി മിശ്ര എന്നിവരാണ് ഹർജി സമർപ്പിച്ചത്. പള്ളിക്കുള്ളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നും വുളു എടുക്കുന്നത് മാറ്റുന്നതിന് നിർദ്ദേശം നൽകണമെന്നാുംഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. സർവ്വേയിലൂടെ ഏതെങ്കിലും രീതിയിലുള്ള കണ്ടെത്തലുകൾ പുറത്തുകൊണ്ടുവരാൻ സാധിച്ചാൽ വർഗീയ വിദ്വേഷവും മതവികാരം വ്രണപ്പെടുത്തുന്നതുമായ സാഹചര്യം ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഹർജിക്കാരുടെ വാദം.

'ഗ്യാൻവാപി പള്ളിയിലെ കിണറ്റിൽ നിന്നും ശിവലിംഗം കണ്ടെത്തിയിട്ടുണ്ട്. മുസ്ലീങ്ങൾ വുളു എടുക്കുന്ന കുളത്തിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ദശാബ്ദങ്ങളായി ഇത് അവിടെ നടക്കുകയാണ്. പവിത്രമായ ശിവലിംഗത്തെ മനപ്പൂർവ്വം ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ഹിന്ദു ദൈവങ്ങളോടുള്ള വിരോധവും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയും ഉള്ള നടപടിയാണത്',ഹർജിയിൽ പറയുന്നു.

ദിലീപിന് കുരുക്ക്?; പൾസർ സുനിക്ക് 1 ലക്ഷം കൈമാറിയതിന് തെളിവെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽദിലീപിന് കുരുക്ക്?; പൾസർ സുനിക്ക് 1 ലക്ഷം കൈമാറിയതിന് തെളിവെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ

'മധ്യകാലഘട്ടത്തിൽ ധാരാളം ഹിന്ദു/ജൈന/സിഖ്/ബുദ്ധ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പല പള്ളികളിലും മറ്റ് മതങ്ങളുടെ പല ശേഷിപ്പുകളും അവശേഷിക്കുന്നുണ്ടാകുമെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും വ്യക്തമാകും. പള്ളികളുടെ അവശിഷ്ടങ്ങൾ ബഹുമാനിക്കപ്പെടുന്നതോടൊപ്പം പുരാതനമായ മതപരമായ മറ്റ് അവശിഷ്ടങ്ങൾ തിരികെ നൽകാനുള്ള നടപടികളും കൈക്കൊള്ളുന്നതിലൂടെ മാത്രമേ പരസ്പര സഹകരണവും ഐക്യവും സാധ്യമാവുകയുള്ളൂവെന്നും ഹർജിയിൽ പറയുന്നു.

'ഗോപിയേട്ടൻ പിറന്നാളിന് വന്നില്ലേ?'... വായടപ്പിച്ച് അഭയ ഹിരൺമയിയുടെ മറുപടി..വൈറൽ

English summary
'Secret' surveys should be conducted in churches with wells and ponds; Petition in the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X