കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ പരിപാടിയില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നുഴഞ്ഞ് കയറ്റം: പൊലീസിന് സിആർപിഎഫിന്റെ കത്ത്

Google Oneindia Malayalam News

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായുടെ മുംബൈ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ മഹാരാഷ്ട്രാ പൊലീസിന് കത്തയച്ച് സി ആർ പി എഫ്. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ അമിത് ഷായ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. സംഭവത്തില്‍ ഹേമന്ത് പവാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ സുരക്ഷ മേഖലയില്‍ അടക്കം ഇദ്ദേഹം ആഭ്യന്തരമന്ത്രിയോടൊപ്പം പ്രവേശിച്ചു. അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും ക്രൂക്ക്ഡ് ആയ മത്സരാർത്ഥി സായി; സിംമ്പതിയാണ് സീസണ്‍ 3 യില്‍ വർക്ക് ആയത്; റിതു മന്ത്രഏറ്റവും ക്രൂക്ക്ഡ് ആയ മത്സരാർത്ഥി സായി; സിംമ്പതിയാണ് സീസണ്‍ 3 യില്‍ വർക്ക് ആയത്; റിതു മന്ത്ര

സുരക്ഷ വീഴ്ചയില്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഷായ്ക്ക് സുരക്ഷ നൽകുന്ന സിആർപിഎഫിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഹേമന്ത് പവാർ പരിപാടികളിൽ പങ്കെടുത്തിരുന്നത്. ഹേമന്ദ് ധരിച്ചിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയൽ കാർഡ് ശ്രദ്ധയിൽപ്പെട്ടതോടെ സി ആർ പി എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതായും വൃത്തങ്ങൾ അറിയിക്കുന്നു.

amith sha

"ഒരു നടപടി ക്രമം നിലയിൽ ഞങ്ങൾ മഹാരാഷ്ട്ര പോലീസിന് കത്തെഴുതും. സി ആർ പി എഫ് ജവാന്മാരുടെ ശ്രദ്ധയിൽപ്പെട്ട പ്രതിയെ പരിസരത്ത് ന്നിന്ന് തന്നെ കണ്ടെത്തി. സന്ദർശന സ്ഥലത്തിന്റെ സുരക്ഷ സംസ്ഥാന പോലീസിന്റെ പക്കലായിരുന്നു. ശക്തമായ സുരക്ഷ സംവിധാനം തന്നെ ഒരുക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടും"ഒരു മുതിർന്ന സി ആർ പി എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

സുരക്ഷാ ചുമതലകളെക്കുറിച്ചും ഉദ്യോഗസ്ഥൻ ചാനലിനോട് വിശദീകരിക്കുന്നത്. "ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശന വേളയിൽ ഏറ്റവും സമീപത്തുള്ള സുരക്ഷയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സുരക്ഷയിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. അറസ്റ്റിലായ പ്രതി ഹേമന്ത് പവാർ ആഭ്യന്തര മന്ത്രിയുടെ ചടങ്ങ് നിശ്ചയിച്ചിരുന്ന പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒരു സമയത്തും മന്ത്രിയുടെ സമീപ പ്രദേശത്തേക്ക് കടന്നില്ല. എംഎച്ച്എയുടെ ഐഡന്റിറ്റി കാർഡ് ധരിച്ച പവാറിനെ കണ്ടതോടെ സി ആർ പി എഫ് ജവാൻമാർക്ക് സംശയം തോന്നി. പിന്നീട് ആഭ്യന്തരമന്ത്രി സ്ഥലം വിട്ടതോടെ വിഷയം ലോക്കൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. പരിസരത്തിന്റെ സുരക്ഷയും അകത്ത് പ്രവേശിക്കാൻ അനുവാദമുള്ളതും ലോക്കൽ പോലീസിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നിന്നുള്ള പവാറിനെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു ആന്ധ്രപ്രദേശ് എംപിയുടെ പിഎ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ മുംബൈ പോലീസിനെ വിവരമറിയിക്കുന്നതുവരെ പ്രതി മണിക്കൂറുകളോളം ഷായ്ക്ക് ചുറ്റും കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. പവാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

English summary
Security breach at Amit Shah's event: CRPF sends letter to Maharashtra Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X