എയർ ഹോസ്റ്റസിന് നേരെ ലൈംഗിക ചുവയോടെ സംസാരം; യാത്രക്കാരൻ പിടിയിൽ
അമൃത്‌സർ∙ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗി ചുവയോടെ സംസാരിച്ച യാത്രക്കാരനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ മുഹമ്മദ് ഡാനിഷാണ് പിടിയിലായത്. ശനിയാഴ്‌ച വൈകിട്ട് 6.15ന് ലക്നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.യാത്രയ്‌ക്കിടെ എയർ ഹോസ്റ്റസുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
പിന്നാലെ ലൈംഗിക ചുവയോടെ സംസാരിച്ചു. തുടര്‍ന്ന് സംസാരം അസഹനീയമായതോടെ എയർ ഹോസ്റ്റസ്, അധികൃതരെ വിവരമറിയിച്ചു. വിമാനം ഇടയ്ക്ക് അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എയർ ഹോസ്റ്റസ്അമൃത്‍സർ വിമാനത്താവളം സബ് ഇൻസ്പെക്ടർ പർഗത് സിങ്ങിന് പരാതി നല്‍കി.

ഔദ്യോഗിക പരാതി നൽകിയതോടെ സെക്‌ഷൻ 509 പ്രകാരം പൊലീസ് കേസെടുത്തു. പരാതിയിൽ അന്വേഷണം ആരംഭിച്ചത്തായി സബ് ഇൻസ്പെക്ടർ പർഗത് സിങ്ങ് അറിയിച്ചു. ഡാനിഷിനെ ജാമ്യത്തിൽ വിട്ടു. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റോളം വൈകി.
അനുപമ... ഇറ്റ്‌സ് യൂ... ക്യൂട്ട് ഒപ്പം ഹോട്ടും; അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications