Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പോലീസ്, ജനങ്ങളെയാണ് പോലീസ് സേവിക്കുകയെന്ന് ഹിമന്ത

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാഹല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പോലീസ്. കെസി വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വലിയ വാക്‌പോരുണ്ടായിരുന്നു.

കടുത്ത നടപടിയുണ്ടാവുമെന്ന് ഹിമന്തയുടെ മുന്നറിയിപ്പും നല്‍കിയിരുന്നു. രാഹുലിനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു ഹിമന്ത. രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ജനക്കൂട്ടത്തെ ഇളക്കി വിട്ടെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ രാഹുല്‍ അറസ്റ്റിലാവുമെന്നും ഹിമന്ത മുന്നറിയിപ്പ് നല്‍കി.

rahul-gandhi

ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെയാണ് സേവിക്കുന്നത്, അല്ലാതെ ഒരു രാജ കുടുംബത്തെയുമല്ലെന്ന് ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് ഹിമന്ത പറഞ്ഞു. രാഹുലും മറ്റൊരു കോണ്‍ഗ്രസ് നേതാവും ജനക്കൂട്ടത്തെ ഇളക്കി വിടുന്ന വീഡിയോയും ഹിമന്ത എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഗുവാഹത്തിയില്‍ കലാപസമാനമായ സാഹചര്യമുണ്ടാക്കിയതിന് രാഹുല്‍ ഗാന്ധിയെ പൊതു തെരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത ശര്‍മ മുന്നറിയിപ്പ് നല്‍കി. ഗുവാഹത്തിയില്‍ പോലീസിനെ വളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സൂരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തിരുന്നു.

അതേസമയം തന്റെ റാലി തടയാന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. അനാവശ്യ കാരണം പറഞ്ഞ് റാലി തടയാന്‍ ഹിമന്ത ശ്രമിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. അസം പോലീസ് നേരത്തെ തന്നെ തന്നെ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി നല്‍കിയതാണ്.

എന്നാല്‍ ഹൈവേ സര്‍ക്കിളില്‍ മാത്രമാണ് റാലി നടത്താന്‍ അനുമതിയുണ്ടായിരുന്നത്. ഇന്നര്‍ റോഡുകളിലേക്ക് യാത്ര പ്രവേശിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. യാത്രാ തടസ്സങ്ങള്‍ ഉണ്ടാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത. റാലിയെ തടസ്സപ്പെടുത്താനാണ് ഹിമന്ത ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടെന്നും ഹിമന്ത ആരോപിക്കുന്നുണ്ട്.

അസം സര്‍ക്കാര്‍ യാത്രയ്ക്ക് തടസ്സങ്ങളുണ്ടാക്കിയതോടെ, യാത്രയ്ക്ക് പബ്ലിസിറ്റി ലഭിച്ചുവെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഹിമന്തയെയും, അസം സര്‍ക്കാരിനെയും ഞങ്ങള്‍ ഭയക്കുന്നില്ല. സംസ്ഥാനത്ത് എല്ലായിടത്തും തൊഴിലില്ലായ്മയും, അഴിമതിയും, വിലക്കയറ്റവുമാണ് ജനങ്ങള്‍ സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+