കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, സംസ്ഥാനത്ത് അതിജാഗ്രത!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനം കടുത്ത പോലീസ് സംരക്ഷണത്തിലാണ്. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. ബോംബ് സ്‌ക്വാഡും പോലീസ് നായയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുമ്പ് നിരവധി തവണ ഭീകരാക്രമണ മുന്നറിയിപ്പ് കര്‍ണാടകത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ മുന്നറിയിപ്പ് കൂടിയാണിത്.

1

രാത്രിയില്‍ സുരക്ഷ ശക്തിപ്പെടുത്താനും പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ക്ഷേത്രങ്ങള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ കനത്ത നിരീക്ഷണത്തിലാണ്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ പോലീസ് സുരക്ഷയുള്ളത്. ഹുബള്ളി-ദാര്‍വാഡ്, കലബുര്‍ഗി, റെയ്ച്ചൂര്‍, ചിത്രദുര്‍ഗ, മംഗളൂരു, ദേവാഗരെ, ഉഡുപ്പി, മൈസൂരു, തുമകുരു എന്നിവിടങ്ങളില്‍ അതിസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടക പോലീസ് ഓരോ യാത്രക്കാരന്റെയും ബാഗുകളും മറ്റും പരിശോധിക്കുന്നുണ്ട്. സംശയം തോന്നുവരെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉഡുപ്പ് കൃഷ്ണ, കുക്കെ സുബ്രഹ്മണ്യ, രംഗനാഥ് ക്ഷേത്ര, ചാമുണ്ഡി ക്ഷേത്ര, ശ്രീരംഗപട്ടണം ക്ഷേത്രം എന്നിവിടങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടാവുകയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മംഗളൂരുവില്‍ ഇതിനിടെ എട്ടംഗ കൊള്ളസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വലിയൊരു കവര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇവര്‍ മംഗളൂരുവിലെ ഹോട്ടലിലാണ് രഹസ്യമായി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആഢംബര കാറും ഇവര്‍ക്കുണ്ട്. കവര്‍ച്ച സംഘത്തില്‍ നിന്ന് രണ്ട് തോക്കുകളും എട്ട് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജമ്മു കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നല്‍കാന്‍ ഭീകരര്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാപ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാ

English summary
security tightened in karnataka after warning of terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X