ജയലളിതയുടെ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ഇനിയെന്ത്.. രാഷ്ട്രപതി ഇടപെടുമോ, ആര്‍ട്ടിക്കിള്‍ 356, അതോ?
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി എന്താണെന്ന വിവരം പുറത്ത് വിടണമെന്ന് കാണിച്ച് അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകനായ രേഹന്‍ എസ് ബെല്‍ ആണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതിയത്.
Read Also: ജയലളിതയുടെ സ്വകാര്യത... അറിയാനുള്ള നമ്മുടെ അവകാശം... ജയലളിത മരിച്ചോ എന്ന് ചോദിക്കുന്നവരോട്...
ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് ഇദ്ദേഹം രാഷ്ട്രപതിക്ക് മൂന്ന് പേജുള്ള കത്ത് നല്‍കിയത്. ജയലളിതയുടെ സ്ഥിതി ഇതുപോലെ തുടരുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ഏതൊക്കെ തരത്തിലുളള ഇടപെടലുകളാണ് നടത്താന്‍ പറ്റുക എന്നറിയേണ്ടേ..

രാഷ്ട്രപതി ഇടപെടണം
ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംസ്ഥാന ഗവര്‍ണറില്‍ നിന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി റിപ്പോര്‍ട്ട് തേടണം എന്നാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ രേഹന്‍ എസ് ബെല്‍ ആണ് ആവശ്യപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ 356 എന്തിന്
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് തമിഴ്‌നാട്ടില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നടപ്പില്‍ വരുത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ പ്രസിഡണ്ടിന് ആര്‍ട്ടിക്കിള്‍ 356 നടപ്പില്‍ വരുത്താനുള്ള അധികാരമുണ്ട്.

എയിംസിലെ ഡോക്ടര്‍
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ എയിംസില്‍ നിന്നുള്ള ഒരു ഡോക്ടര്‍ പരിശോധിക്കണമെന്നാണ് അഭിഭാഷകന്റെ മറ്റൊരു ആവശ്യം. ജയലളിത ഭരണം തുടരാന്‍ പറ്റുന്ന അവസ്ഥയിലാണോ എന്നറിയണം. അല്ലെങ്കില്‍ ഭരണഘടനാ പരമായ ചുമതല അവരില്‍ നിന്നും എടുത്തുമാറ്റണം.

എന്തിന് സസ്‌പെന്‍ഡ് ചെയ്യണം
സംസ്ഥാനത്ത് ഭരണപരാജയം ഉണ്ടാകുകയോ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയോ ചെയ്താല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് പറ്റൂ. തമിഴ്‌നാട്ടില്‍ ഇത്തരം ഒരു സ്ഥിതി വിശേഷം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്താണ് ചെയ്യുക
തമിഴ്‌നാട്ടില്‍ ആര്‍ട്ടിക്കിള്‍ 356 കൊണ്ടുവരേണ്ട ഒരു കാര്യവും ഇപ്പോള്‍ ഇല്ല. പരാതി രാഷ്ട്രപതി സ്വീകരിച്ചാല്‍ പോലും അദ്ദേഹത്തിന് ചെയ്യാനുള്ളത് സംസ്ഥാന ഗവര്‍ണറില്‍ നിന്നും റിപ്പോര്‍ട്ട് തേടുക എന്നത് മാത്രമാണ്.

പ്രതിപക്ഷവും രംഗത്ത്
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications