Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലൂണിനകത്ത് ബീജം നിറയ്ക്കാനാകില്ലെന്ന് ഡോക്ടര്‍; വിവാദം വഴിത്തിരിവില്‍

തലസ്ഥാന നഗരിയിലെ സ്ത്രീകളെ ഭയപ്പെടുത്തിയ ബീജം നിറച്ച ബലൂൺ വിവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കിടയായിനിറങ്ങളുടെ ഉത്സവമായ ഹോളിക്കിടയില്‍ വിദ്യാർത്ഥിനി തനിക്ക് നേരെയുണ്ടായലൈംഗീകാതിക്രമം പങ്കുവെച്ചിരുന്നു.ഇതിനിടെയാണ് പുതിയ വാദവുമായി ഒരു ഡോക്ടര്‍ തന്നെ രംഗത്തെത്തിയത്.

 ആരോപണം വഴിത്തിരിവിൽ

ആരോപണം വഴിത്തിരിവിൽ

ഹോളി ആഘോഷത്തിനിടെ മനുഷ്യ ബീജം നിറച്ച ബലൂണുകള്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ എറിയുന്നുവെന്ന ആരോപണം വഴിത്തിരിവില്‍. ദില്ലിയിലാണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ ബീജം നിറച്ച ബലൂണുകള്‍ എറിയുന്നതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍, കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍ ജഗദീഷ് ജെ ഹിരെമുത് പറയുന്നത് ബലൂണിനകത്ത് ഒരിക്കലും ബീജം നിറയ്ക്കാനാകില്ലെന്നാണ്.

ഗുഡ് ഡോക്ടര്‍ പറയുന്നത്

ഗുഡ് ഡോക്ടര്‍ എന്ന പേരില്‍ ട്വീറ്റ് ചെയ്യുന്ന ഇദ്ദേഹം എന്തുകൊണ്ടാണ് ബലൂണിനകത്ത് ശുക്ലം നിറയ്ക്കാന്‍ കഴിയാത്തതെന്നും വിശദീകരിക്കുന്നുണ്ട്. ബലൂണിനകത്ത് ശുക്ലം നിറയ്ക്കാന്‍ എത്രയോ പേരുടെ അധ്വാനം വേണ്ടിവരും. കാരണം അരോഗ്യവാനായ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്റെ ആദ്യ സ്ഖലനത്തില്‍ അഞ്ച് മില്ലി ശുക്ലം മാത്രമാണ് ഉണ്ടാവുക.

ആരോപണത്തെ പരിഹസിച്ച് ഡോക്ടർ

ആരോപണത്തെ പരിഹസിച്ച് ഡോക്ടർ

അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ എത്തിയാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ശുക്ലം ഉണങ്ങിപ്പോകും. ജലവുമായോ മറ്റെന്തെങ്കിലും ദ്രാവകവുമായോ കലരുകയാണെങ്കില്‍ ശുക്ലം കട്ടപിടിച്ച് നശിച്ചുപോവുകയും ചെയ്‌തേക്കാം. ഒരു ബലൂണില്‍ നിറയെ ശുക്ലം നിറയ്ക്കാന്‍ പുരുഷന്മാര്‍ അവരുടെ വൃക്ഷണ സഞ്ചിയില്‍ വീഞ്ഞുകുപ്പിയല്ല കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

 തെളിവെന്താണ്??

തെളിവെന്താണ്??

എന്തായാലും ദില്ലിയിലെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് ശുക്ലത്തിന്റെ എന്തു തെളിവുകളാണ് കിട്ടിയതെന്ന് വ്യക്തമല്ല. ഡോക്ടറുടെ ട്വീറ്റ് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങളും നടക്കുകയാണ്.

വാദങ്ങൾ തുടരുന്നു..

വാദങ്ങൾ തുടരുന്നു..

ഫിബ്രവരി 24 നാണ് വിചിത്രമായ ലൈംഗീകാതിക്രമം പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി ലേഡി ശ്രീരാം കോളേജിലെ വിദ്യാര്‍ത്ഥിനി. ഇന്‍സ്റ്റഗ്രാമിലൂടെ ഫിബ്രവരി 24 നാണ് വിദ്യാര്‍ത്ഥിനി തനിക്കുണ്ടായ മോശം അനുഭവം കുറിച്ചത്. ഇതാദ്യമല്ല ഇത്തരത്തില്‍ ഒരാക്രമം ഹോളിക്കിടെ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥി പോസ്റ്റില്‍ പറയുന്നുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+