പുതുച്ചേരിക്ക് പണി തമിഴ്‌നാട്ടില്‍, ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍, പിന്നില്‍ കാര്‍ത്തി
ദില്ലി: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതി കോണ്‍ഗ്രസ്. ഹിന്ദി ഹൃദയ സംസ്ഥാനങ്ങളിലെ ട്രെന്‍ഡ് തമിഴ്‌നാട്ടില്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. പുതുച്ചേരിയിലെ കണക്ക് തീര്‍ക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിരവധി ബിജെപി നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്. കാര്‍ത്തി ചിദംബരത്തിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസിന് വലിയ ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ട്.

കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ബിജെപി പിളര്‍ത്താനുള്ള നീക്കം തുടങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വിചാരിച്ച സീറ്റ് നേടാന്‍ കഴിയാതിരുന്നതോടെ താരതമ്യേന ബിജെപിയിലേക്കാള്‍ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്കാണ് പല നേതാക്കളും എത്തുന്നത്. തമിഴ്‌നാട്ടില്‍ കടുത്ത ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്ന് പല ജില്ലാ കമ്മിറ്റികളും നേതാക്കളും കരുതുന്നുണ്ട്. മറ്റ് ചില കാരണങ്ങളും ഇവരുടെ കൂറുമാറ്റത്തിന് പിന്നിലുണ്ട്.

കാരൈക്കുടി, സാക്കോട്ടൈ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും ജില്ലാ നേതാക്കളുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഇവരെ കൊണ്ടുവന്നതിന് പിന്നില്‍ കാര്‍ത്തി ചിദംബരമാണ്. ജനങ്ങളെ ബിജെപി തിരസ്‌കരിച്ച് കൊണ്ടിരിക്കുകയാണെന്ന് കാര്‍ത്തി പറഞ്ഞു. ഇനിയും നിരവധി ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് സൂചന. പല നേതാക്കളും സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തില്‍ അതൃപ്തരായിരുന്നു. ഇവരെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ കാര്‍ത്തിക്ക് സാധിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല നേട്ടം തന്നെ സ്വന്തമാക്കിയിരുന്നു. 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് പതിനെട്ടിടത്തും വിജയിച്ചിരുന്നു. അതേസമയം 20 സീറ്റില്‍ മത്സരിച്ച ബിജെപി വെറും നാല് സീറ്റിലാണ് വര്‍ധിച്ചത്. എന്നാല്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രചാരണം. സമീപത്തെ ജില്ലകളില്‍ നിന്നെല്ലാം കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ്.

തമിഴ്‌നാട്ടിലെ കടുത്ത ബിജെപി വിരുദ്ധതയാണ് പാര്‍ട്ടിയെ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലാതാക്കാന്‍ കാരണം. സഖ്യകക്ഷിയായ അണ്ണാഡിഎംകെ തന്നെ നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ അടക്കം തങ്ങളുടെ പ്രചാരണ ബോര്‍ഡില്‍ നിന്ന് മാറ്റിയിരുന്നു. ബിജെപി പ്രവര്‍ത്തകരും പ്രചാരണത്തിന് ജയലളിതയെയും എംജിആറിനെയും ഒക്കെയാണ് ഉപയോഗിച്ചത്. ഇത്തരം പ്രതിസന്ധികള്‍ ഉള്ളതിനാല്‍ ബിജെപി തുടരുന്നതിന് പലര്‍ക്കും താല്‍പര്യമില്ല.

വലിയൊരു മിഷനും കോണ്‍ഗ്രസിന് ഇതിന് പിന്നിലുണ്ട്. സംഘടന ശക്തിപ്പെടുത്തണമെന്ന് ഡിഎംകെ തന്നെ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവും കാര്‍ത്തിയുടെ മുന്നിലുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പത്ത് സീറ്റിലെങ്കിലും കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് മത്സരിക്കും. ഈ പത്ത് സീറ്റും വിജയിക്കുക എന്നത് കോണ്‍ഗ്രസിന് ആവശ്യമായ കാര്യമാണ്.
Recommended Video

28 സീറ്റും കര്‍ണാടകത്തില്‍ നിന്ന് തൂത്തുവാരുക. കേരളത്തിലെ 20 സീറ്റും ഒപ്പം തമിഴ്‌നാട്ടിലെ 10 സീറ്റും ചേര്‍ന്ന് 58 സീറ്റ് ദക്ഷിണേന്ത്യയില്‍ നിന്ന് നേടിയെടുക്കുക എന്ന ലക്ഷ്യത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതാവുമ്പോ ബാക്കി 42 സീറ്റുകള്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് അടക്കം നേടിയാല്‍ മതി. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് സാമാന്യം നല്ല സ്വാധീനവുമുണ്ട്. മിഷന്‍ നൂറ് സീറ്റ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ കോണ്‍ഗ്രസിന് സാധിക്കും. എങ്കില്‍ പ്രതിപക്ഷ നിരയെ നയിക്കാനും കോണ്‍ഗ്രസിന് സാധിക്കും.












Click it and Unblock the Notifications