Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുമെന്ന് സൂചന; കേണ്‍ഗ്രസിന് കനത്ത തിരിച്ചടി, ജി23 കൂടൊഴിയുന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനുമായ ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം സമയം തേടിയെന്നാണ് വിവരം. ബിജെപി കേന്ദ്രങ്ങളാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. പിന്നീട് ആനന്ദ് ശര്‍മയുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്.

രാജ്യസഭാ കാലാവധി അവസാനിച്ച ആനന്ദ് ശര്‍മയ്ക്ക് ഇനിയും മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിട്ടില്ല. ആനന്ദ് ശര്‍മയും ഗുലാം നബി ആസാദുമെല്ലാം കോണ്‍ഗ്രസില്‍ തഴയപ്പെട്ടു എന്ന വികാരമാണുള്ളത്. കപില്‍ സിബല്‍ കഴിഞ്ഞ ദിവസം എസ്പി പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു.

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട പിന്നാലെയാണ് ജി23 വിമത നേതാക്കളിലെ മറ്റൊരു പ്രമുഖനായ ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്ത. കോണ്‍ഗ്രസിന്റെ ഗുജറാത്തില്‍ നിന്നുള്ള യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്...

1

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ആനന്ദ് ശര്‍മ. രാജ്യത്തെ എണ്ണംപറഞ്ഞ പാര്‍ലമെന്റേറിയനുമാണ്. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെടുന്ന വിമത ഗ്രൂപ്പായ ജി23യുടെ ഭാഗമാണദ്ദേഹം. കോണ്‍ഗ്രസിന്റെ എല്ലാ തന്ത്രങ്ങളും അറിയുന്ന വ്യക്തിയായ ആനന്ദ് ശര്‍മ രാജിവച്ചാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും.

2

ആനന്ദ് ശര്‍മയുടെ രാജി വാര്‍ത്ത സംബന്ധിച്ച് കോണ്‍ഗ്രസോ ബിജെപിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പലവിധ അഭ്യൂഹങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ശത്രുക്കളാണ് എന്ന് ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയുന്നു.

3

രാജ്യസഭാ എംപിയായിരുന്നു ആനന്ദ് ശര്‍മ. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വീണ്ടും മല്‍സരിപ്പിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ആനന്ദ് ശര്‍മയുമുണ്ടായിരുന്നു. എന്നാല്‍ വിമത നേതാക്കളെ ഒതുക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത് എന്നാണ് ആക്ഷേപം. അടുപ്പക്കാര്‍ക്ക് മാത്രം ടിക്കറ്റ് നല്‍കി എന്നാണ് വിമര്‍ശനം.

4

ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും ഇത്തവണ ടിക്കറ്റ് നല്‍കിയിട്ടില്ല കോണ്‍ഗ്രസ്. സീറ്റ് കിട്ടില്ലെന്ന് ബോധ്യമായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ആനന്ദ് ശര്‍മയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍.

കൂളിങ് ഗ്ലാസില്‍ കിടിലന്‍ ലുക്കില്‍ മിയ; പൊള്ളാച്ചിയാണോ എന്ന് ആരാധകര്‍

5

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പ്രധാന കോണ്‍ഗ്രസ് നേതാവാണ് ആനന്ദ് ശര്‍മ. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ വേളയില്‍ ശര്‍മ രാജിവച്ചാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഹിമാചല്‍ പ്രദേശിലേത്.

6

ജി23 നേതാക്കളുടെ വിമര്‍ശനം ശക്തമായ വേളയിലാണ് സംഘടനാ തലത്തില്‍ ഐക്യവും അച്ചടക്കവുമുണ്ടാക്കാന്‍ സോണിയ ഗാന്ധി മുന്‍കൈയ്യെടുത്ത് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടത്തിയത്. സംഘടനാ തലത്തില്‍ മുതിര്‍ന്ന നേതാക്കളെ സജീവമാക്കാനുള്ള ആലോചനയാണ് ശിബിരത്തില്‍ നടന്നത്. പ്രമുഖ നേതാക്കള്‍ക്ക് സുപ്രധാന പദവികള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നു. ഇത് ആശ്വാസ വാക്ക് മാത്രമാണെന്ന് വിമതര്‍ കരുതുന്നു.

7

ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നീടാണ് ഇരുവരും പട്ടികയിലില്ലെന്ന് വിവരം വന്നത്. ഗുലാം നബി ആസാദ് കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹമുണ്ട്. അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗുജറാത്തില്‍ നിന്നുള്ള യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ 2ന് ബിജെപിയില്‍ ചേരുമെന്ന് ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+