Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവ് ബസുദേവ് ആചാര്യക്ക് ക്രൂരമര്‍ദനം, ഐസിയുവില്‍ പ്രവേശിപ്പിച്ചു, പിന്നില്‍ തൃണമൂല്‍!!

ബസുദേവ് ആചാര്യക്ക് മര്‍ദനം

കൊല്‍ക്കത്ത: ബംഗാളില്‍ മുതിര്‍ന്ന സിപിഎം നേതാവ് ബസുദേവ് ആചാര്യക്കെതിരെ ക്രൂരമായ ആക്രമണം. മുന്‍ എംപി കൂടിയാണ് ബസുദേവ് ആചാര്യ. അദ്ദേഹത്തിന്റെ തലപൊട്ടി ചോര വാര്‍ന്നൊലിക്കുന്ന ചിത്രങ്ങള്‍ ബംഗാളിലെ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മര്‍ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് ബസുദേവിനെ തൃണമൂലിന്റെ ഗുണ്ടകള്‍ ആക്രമിച്ചത്.

1

്അതേസമയം പുരുലിയ ജില്ലയിലെ കാശിപൂര്‍ ബ്ലോക്കില്‍ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബസുദേവ് ആചാര്യയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസുദേവിനോട് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായ വിദ്വേഷമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ് ബസുദേവ്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സ്വപന്‍ ബെല്‍താരിയയുടെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നത്. ഇതില്‍ ബസുദേവിനെ ഇവര്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകര്‍ക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. സ്വപന്‍ ബെല്‍താരിയ നിരവധി ഗുണ്ടകളെയും ഒപ്പം കൂട്ടി നാമനിര്‍ദേശ പത്രിക നല്‍കാന്‍ വരുന്നവരെ നേരത്തെ തന്നെ തടയുന്നുണ്ടായിരുന്നു. മുമ്പ് ഇത്തരത്തിലുള്ള ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അതിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

2

്സംഭവത്തില്‍ പോലീസ് കൈയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. സ്ത്രീകളായ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഇവര്‍ തല്ലിച്ചതച്ചെന്നാണ് സൂചന. നേരത്തെ തങ്ങള്‍ നടത്തിയ റാലിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി സിപിഎം ആരോപിച്ചു. അതേസമയം ബസുദേവ് ആചാര്യയുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കല്‍ ആരംഭിച്ചത്. ആ ദിവസം തൊട്ട് പ്രതിപക്ഷ കക്ഷികള്‍ക്ക് ബംഗാളില്‍ പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതുവരെ ഒരുകേസ് പോലും എടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+