ജെഎന്‍യു പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍, പീഡന ആരോപണം പരസ്യമായി സെക്‌സിന് നിര്‍ബന്ധിപ്പിച്ചു
അധ്യാപകനെ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി
ദില്ലി: ജൈന്‍യുവില്‍ ലൈംഗിക വിവാദം കത്തുന്നു. പ്രൊഫസര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. ജെഎന്‍യു സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകനെ കുറിച്ച് വളറെ ഗുരുതര ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രൊഫസര്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ വരെ നടത്താറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ലൈംഗിക ബന്ധത്തിനായി പരസ്യമായി നിര്‍ബന്ധിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരോടും ഇതേ ആവശ്യം പ്രൊഫസര്‍ ഉന്നയിച്ചതായും ഇവര്‍ പറയുന്നു. അതേസമയം അധ്യാപകന്റെ ആവശ്യം നിരസിക്കുന്ന വിദ്യാര്‍ത്ഥിനികളോട് ഇയാള്‍ പക വെച്ചുപുലര്‍ത്താറുണ്ടെന്നും ആരോപണമുണ്ട്. അതേസമയം കോളേജിലെ പല വിഭാഗത്തിലും അഴിമതി നടക്കുന്നുണ്ട്. ഭരണകാര്യ വിഭാഗവും പ്രൊഫസറും അറിഞ്ഞുകൊണ്ടാണ് ഇത് നടത്തുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോളേജിലേക്ക് പഠനോപകരണങ്ങളൊന്നും വാങ്ങിയിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

അതേസമയം അധ്യാപകനെ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. എന്നാല്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥിനികളാണെന്ന് പ്രൊഫസര്‍ പറയുന്നു. ഇവര്‍ക്ക് ആവശ്യത്തിനുള്ള ഹാജര്‍ ക്ലാസില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ പക പോക്കലിന് പിന്നില്ലെന്ന് പ്രൊഫസര്‍ പറഞ്ഞു. എന്നാല്‍ പ്രൊഫസറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications