കശ്മീരിലും ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി; നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കും
ശ്രീനഗര്‍: കശ്മീര്‍ ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി. ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും ശേഷം ഇന്ത്യ സഖ്യത്തിലെ മറ്റൊരു സുപ്രധാന പാര്‍ട്ടി കൂടിയാണ് സഖ്യം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ പ്രതിപക്ഷ സഖ്യത്തിന് ഫാറൂഖ് അബ്ദുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.
വേഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അത് സഖ്യത്തിന്റെ വിജയസാധ്യയെയും കെട്ടുറപ്പിനെയും ബാധിക്കുമെന്നായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് വെളിപ്പെടുത്തിയിട്ടില്ല.

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിക്കും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു സഖ്യവുമില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ് അബ്ദുള്ളയുടെ പരാമര്‍ശം. നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം കരുത്തിലാണ് മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കൂടുതല്‍ ചോദ്യങ്ങളും ഇതില്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിനായി ഏറ്റവുമധികം വാദിച്ച നേതാവാണ് ഫാറൂഖ് അബ്ദുള്ള. സഖ്യത്തിന്റെ എല്ലാ യോഗത്തിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഈ പ്രഖ്യാപനം നേതാക്കളെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. സീറ്റ് വിഭജനം വൈകുന്നതാണ് കാരണമെന്നാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണമെന്നാണ് സൂചന.
അതേസമയം ഭാവിയില്‍ എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന സൂചനയും ഫാറൂഖ് അബ്ദുള്ള നല്‍കി. അടല്‍ ബിഹാര്‍ വാജ്‌പേയ് സര്‍ക്കാരിന്റെ ഭാഗമായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ്. ഇന്ത്യ സഖ്യവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേക സഖ്യമുണ്ടാക്കാന്‍ നോക്കുമെന്നും, വേഗത്തില്‍ സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ജമ്മു കശ്മീരില്‍ നിരവധി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതെല്ലാം ഫാറൂഖ് അബ്ദുള്ളയുടെ നിലപാട് മാറ്റത്തിലുണ്ട്. നേരത്തെ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറയില്‍ ഇഡി ഫാറൂഖ് അബ്ദുള്ളയോട് ചോദ്യം ചെയ്യാനായി ഹാജരാവാന്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാവാനാവില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications