കെജ്രിവാളിനുള്ള അടുത്ത പണി; വിവാദമായ 'ശീഷ്‌മഹൽ' നവീകരണത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി നവീകരിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. ഫെബ്രുവരി 13ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) റിപ്പോർട്ട് സമർപ്പിച്ചതിനെ പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരഞ്ഞെടുപ്പിൽ എഎപി ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ വിഷയമായിരുന്നു 'ശീഷ്‌മഹൽ' മോടിപിടിപ്പിക്കൽ.
40,000 ചതുരശ്ര യാർഡിൽ (8 ഏക്കർ) പരന്നുകിടക്കുന്ന അതിഗംഭീര വസതിയായ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ബംഗ്ലാവ് നിർമ്മിക്കുന്നതിന് കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താൻ സിപിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര വിജിലൻസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് കെജ്രിവാളിനെ തേടി മറ്റൊരു തിരിച്ചടി എത്തുന്നത്.

ബംഗ്ലാവിന്റെ നിർമ്മാണം സുഗമമാക്കുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ മറികടന്നോ എന്നതുൾപ്പെടെയുള്ള വിഷയത്തിലും അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി നേതാവ് വിജേന്ദർ ഗുപ്‌തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രം അന്വേഷണം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് കൂടി കടക്കുന്നത്.
നിലവിലെ പരാതിക്ക് പുറമേ കഴിഞ്ഞ ഒക്ടോബർ 21ന്, ഗുപ്‍ത വിജിലൻസ് കമ്മീഷനിൽ മറ്റൊരു പരാതി നൽകിയിരുന്നു. കെജ്രിവാളിന്റെ വസതിയിലെ അതിരുകടന്ന നവീകരണങ്ങൾക്കും ഇന്റീരിയർ ഡെക്കറേഷനുകൾക്കുമായി പൊതു ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നായിരുന്നു ഗുപ്‌തയുടെ ആരോപണം. ഈ വിഷയം ഉൾപ്പെടെ അന്വേഷണത്തിൽ പരിഗണിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പുനർനിർമ്മിച്ച ബംഗ്ലാവ് 2015 മുതൽ 2024 ഒക്ടോബർ വരെ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയായി പ്രവർത്തിച്ചു. 2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാന പ്രചാരണ വിഷയമാക്കിയ ബിജെപിയുടെ രാഷ്ട്രീയ നീക്കം കെജ്രിവാളിനും എഎപിക്കും വലിയ രീതിയിൽ തിരിച്ചടിയായിരുന്നു. നേരത്തെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.
നേരത്തെ 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ പിഡബ്ല്യുഡി റിപ്പോർട്ട്, ബംഗ്ലാവിൽ ചെയ്‌ത ആഡംബര നവീകരണങ്ങളും ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളെയും എടുത്തു പറഞ്ഞിരുന്നു. എഎപി നേതൃത്വത്തിനെതിരായ പ്രചാരണത്തിൽ ഇത് ബിജെപിക്ക് വലിയ രീതിയിൽ സഹായകരമാവുകയും ചെയ്‌തു. ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടി ആയിരുന്നു ബിജെപി കെജ്രിവാളിനെ നിരന്തരം പ്രതിക്കൂട്ടിലാക്കിയത്.
എന്നാൽ ഇതൊക്കെയും അരവിന്ദ് കെജ്രിവാൾ തള്ളിക്കളഞ്ഞിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹിയിലെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബിജെപി വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്നായിരുന്നു കെജ്രിവാൾ ഇതിന് നൽകിയ മറുപടി. എങ്കിലും തിരഞ്ഞെടുപ്പിൽ ഈ വിശദീകരണം ഫലം ചെയ്‌തില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡൽഹി ഭരിക്കുന്ന എഎപിക്ക് അപ്രതീക്ഷിതമായാണ് ഭരണം നഷ്‌ടമായത്. 48 സീറ്റുകൾ നേടിയാണ് രാജ്യ തലസ്ഥാനത്ത് ഒരിക്കൽ കൂടി ബിജെപി അധികാരത്തിലേറിയത്. 27 വർഷത്തെ ഇടവേളക്ക് ശേഷമാണ് ബിജെപി ഇവിടെ ജയിക്കുന്നത്. കെജ്രിവാൾ അടക്കമുള്ള മുതിർന്ന നേതാക്കൾ തോൽവി അറിഞ്ഞിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications