കടുത്ത പ്രതിസന്ധി;ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യർത്ഥിച്ച് ഇന്ത്യ
ദില്ലി; ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യർത്ഥിച്ച് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യൻ എംബസി ഫിഷറീസ് കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായി ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇറക്കുമതി നിർത്തിയത് ഇരു രാജ്യങ്ങളിലേയും വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.

ഇറക്കുമതി നയത്തിൽ വന്ന മാറ്റം മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി ശീതീകരിച്ച ബീഫ് ഇറക്കുമതി ചെയ്തിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ഗുണമേൻമയുടെ മാംസങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ആഗോള തലത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും കത്തിൽ പറയുന്നു.
ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം 2022 ഏപ്രിലില്‍ പുറത്തിറക്കിയ ഇറക്കുമതി നയം-2021-24 വിജ്ഞാപനമനുസരിച്ച് ശീതീകരിച്ച പോത്ത് ഉൾപ്പെടെയുള്ള മാംസങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക കന്നുകാലി കർഷകരെ സംരക്ഷിക്കുന്നതിനും ഗാർഹിക കന്നുകാലി മേഖല മെച്ചപ്പെടുത്തുന്നതിനുമായിട്ടായിരുന്നു ഇന്ത്യയിൽ നിന്ന് ബീഫ് ഉൾപ്പെടെയുള്ള ശീതീകരിച്ച ഇറച്ചി ഇറക്കുമതി ബംഗ്ലാദേശ് സർക്കാർ നിർത്തിവെച്ചത്
ബംഗ്ലാദേശ് ഇപ്പോള്‍ മാംസ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാണ്. എന്നാൽ 14 രാജ്യങ്ങളിൽ നിന്നായി ചില ആഡംബര ഹോട്ടലുകൾ ഇറച്ചി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കത്തിൽ ഇന്ത്യ പറഞ്ഞു. 2017-18 സാമ്പത്തിക വർഷത്തിൽ ഏകദേശം 2.5 മില്യൺ യുഎസ് ഡോളർ ആണ് ഇതിനായി ചെലവഴിച്ചതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ് 8.44 ദശലക്ഷം ടണ്ണിലധികം മാംസം ഉത്പാദിപ്പിച്ചിട്ടുണ്ടെന്ന് കന്നുകാലി സേവന വകുപ്പിന്റെ (ഡി എല്‍ എസ്) കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കേന്ദ്രനിലപാടിനെതിരെ പരിഹാസവുമായി എ ഐ എം ഐ എം നേതാവ് അസസുദ്ദീൻ ഒവൈസി രംഗത്തെത്തി. 'മതവികാരത്തിന്റെ പേരിൽ ഇന്ത്യയിൽ ഇറച്ചിക്കടകൾ അടച്ചുപൂട്ടുമ്പോൾ ബീഫിന്റെ പേരിൽ പണം സമ്പാദിക്കുന്നതിൽ മോദിക്ക് യാതൊരു മടിയുമില്ലെന്ന് ഉവൈസി പറഞ്ഞു.
കന്നുകാലി വ്യാപാരികളായ മുസ്ലീങ്ങളെ സംഘികൾ ആക്രമിക്കുന്നത് രാജ്യത്ത് പതിവ് സംഭവമാണ്. സംസ്ഥാന സർക്കാരുകളാകട്ടെ ബീഫ് നിരോധിക്കുകയും അറവുശാലകൾ പൂട്ടുകയും ചെയ്യുന്നു. എന്നാൽ മാംസ കയറ്റുമതിയിൽ നിന്ന് പണം സമ്പാദിക്കാൻ വൻകിട വ്യാപാരികളെ സഹായിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ












Click it and Unblock the Notifications