കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീന്‍ദയാല്‍ സര്‍വ്വകലാശാലയില്‍ ഉജ്ജ്വല വിജയം നേടി എസ്എഫ്ഐ, മുഴുവൻ സീറ്റുകളും തൂത്തുവാരി

Google Oneindia Malayalam News

ജയ്പൂര്‍: ബിജെപി നേതാവിന്റെ പേരിലുളള രാജസ്ഥാനിലെ സര്‍വ്വകലാശാലയില്‍ യൂണിയന്‍ ഭരണം പിടിച്ച് എസ്എഫ്‌ഐ. സിക്കാര്‍ ജില്ലയിലെ ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവട്ടി സര്‍വ്വകലാശാലയില്‍ ആണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ ഉജ്ജ്വല വിജയം നേടിയത്. സര്‍വ്വകലാശാലയിലെ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ തൂത്തുവാരി. എസ്എഫ്‌ഐയുടെ വിജേന്ദര്‍ കുമാര്‍ ധാക്ക യൂണിയന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 25 വോട്ടുകള്‍ക്കാണ് വിജേന്ദര്‍ കുമാര്‍ ധാക്കയുടെ വിജയം.

ജയ്കുമാര്‍ ആണ് സര്‍വ്വകലാശാല യൂണിയന്‍ വൈസ് പ്രസിഡണ്ട്. 43 വോട്ടുകള്‍ക്കാണ് ജയ് കുമാറിന്റെ ജയം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രെഹാനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഓംപ്രകാശ് ദുദിയും തിരഞ്ഞെടുക്കപ്പെട്ടു. ഓംപ്രകാശ് ദുദിയുടെ വിജയം എതിരില്ലാതെയാണ്. വിവിധ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും എസ്എഫ്‌ഐ മികച്ച വിജയം സ്വന്തമാക്കി.

ഖത്തറിന്റെ തന്ത്രപരമായ നീക്കം; പാകിസ്താന്‍ പിടിയിലൊതുങ്ങുമോ? റൂസ്‌വെല്‍റ്റ് ഹോട്ടല്‍ വില്‍ക്കില്ലഖത്തറിന്റെ തന്ത്രപരമായ നീക്കം; പാകിസ്താന്‍ പിടിയിലൊതുങ്ങുമോ? റൂസ്‌വെല്‍റ്റ് ഹോട്ടല്‍ വില്‍ക്കില്ല

sfi

ശ്രീം ഗംഗാ നഗറിലെ ബല്ലുറാം ഗോധാര വനിതാ കോളേജ് യൂണിയന്‍ ഭരണം എസ്എഫ്‌ഐ പിടിച്ചെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ എസ്എഫ്‌ഐ യൂണിയന്‍ ഭരണം നേടുന്നത്. ഝുന്‍ഝുനു ജില്ലയിലെ നേത്രാം കോളേജ്, ഗുഡ്ഡാ സര്‍ക്കാര്‍ കോളേജ്, ഢുന്‍ഝുനു സര്‍ക്കാര്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളിലും വിജയിച്ച് യൂണിയന്‍ ഭരണം പിടിച്ചു.

സിക്കാര്‍ ജില്ലയിലെ എസ്‌കെ സയന്‍സ് കോളേജ്, എസ്‌കെ വനിതാ കോളേജ്, എസ്‌കെ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലും ഹനുമാന്‍ഗഡിലെ എന്‍ഡിബിപി പിജി കോളേജിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ലുംബറാം മെമ്മോറിയന്‍ കോളേജ്, ആര്‍ ആര്‍ മൊറാര്‍ക്ക കോളേജ്, മാഹാരാജാ ഗംഗാ സിംഗ് കോളേജ്, ഗര്‍സാന എസ്‌കെഎം കോളേജ്, അനൂപ്ഘട്ട് സര്‍ക്കാര്‍ കോളേജ് എന്നിവിടങ്ങളിലും എസ്എഫ്‌ഐയുടെ പാനല്‍ മികച്ച വിജയം നേടി.

ലോകത്തിലെ ഏറ്റവും സുന്ദരന്‍ ആര്? കിം നാം ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളിയോ?

English summary
SFI wins deendayal upadhyaya shekhawati university election, wins many college elections too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X