Get Updates
Get notified of breaking news, exclusive insights, and must-see stories!

പാൻ മസാല പരസ്യത്തിൽ അഭിനയിച്ചു; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്‌റോഫ് എന്നിവർക്ക് നോട്ടീസ്

മുംബൈ: പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ എന്നിവർക്ക് നോട്ടീസ്. ജയ്‌പൂർ ആസ്ഥാനമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് താരങ്ങൾക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. വിമൽ പാൻ മസാലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ചുവെന്നാണ് ഇവർക്കെതിരായ ആരോപണം.

പരസ്യത്തിൽ പാൻ മസാലയിലെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന അവകാശവാദത്തെ ക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി മാർച്ച് 19ന് നേരിട്ടോ ഒരു പ്രതിനിധി മുഖേനയോ ഹാജരാകാൻ ഫോറം അവർക്ക് അയച്ച സമൻസിൽ വ്യക്തമാക്കുന്നു. നേരത്തെയും ബോളിവുഡ് സൂപ്പർതാരങ്ങൾ സമാനമായ ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു.

vimalpanad

വിലയിൽ വലിയ വ്യത്യാസമുണ്ടെങ്കിലും, പരസ്യത്തിൽ കുങ്കുമപ്പൂവിന്റെ അംശം ഉണ്ടെന്ന് സൂചിപ്പിച്ച് ഉൽപ്പന്നത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയ്‌പൂർ നിവാസിയായ യോഗേന്ദ്ര സിംഗ് ബദിയാൽ പരാതി നൽകിയതിനെ തുടർന്നാണ് കേസിന്റെ തുടക്കം. 'ഓരോ തരിയിലും കുങ്കുമപ്പൂവിന്റെ ശക്തിയുണ്ട്' എന്ന ടാഗ്‌ലൈൻ ആണ് കേസിന് ആധാരം.

കുങ്കുമപ്പൂവിന്റെ വില കിലോഗ്രാമിന് ഏകദേശം 4 ലക്ഷം രൂപയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അതേസമയം പാൻ മസാല പൗച്ച് വെറും 5 രൂപയ്ക്ക് വിൽക്കുന്നതിനാൽ ഉൽപ്പന്നത്തിൽ യഥാർത്ഥ കുങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.

ഗ്യാർസിലാൽ മീണ അധ്യക്ഷയും ഹേമലത അഗർവാൽ അംഗവുമായ ഫോറം പരാതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സൂപ്പർതാരങ്ങൾക്കും കമ്പനിയുടെ ചെയർമാനും നോട്ടീസ് അയക്കുകയുമായിരുന്നു. തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും ഉപഭോക്താക്കളെ അതുവഴി തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

നേരത്തെയും ഷാരൂഖ് അടക്കമുള്ള താരങ്ങൾക്ക് എതിരെ വിഷയത്തിൽ നിയമ നടപടി ഉണ്ടായിരുന്നു. പാൻ മസാല, ഗുഡ്ക്ക അടക്കമുള്ള ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ താരങ്ങൾ വലിയ രീതിയിൽ വിമർശനവും ഏറ്റുവാങ്ങിയിരുന്നു. അതിനിടയിലാണ് വിഷയത്തിൽ പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

നേരത്തെ ഗുഡ്ക്ക ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ എന്നിവർക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചിരുന്നു. എന്നാൽ തുടർന്നും ഈ ഉത്പന്നങ്ങളുടെ പരസ്യത്തിൽ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+