Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ച് വീര്‍ ശിവാജി ഗ്രൂപ്പ്; പത്താനെതിരെ വ്യാപക പ്രതിഷേധം

ഭോപ്പാല്‍: പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദം കടുപ്പമാകുന്നു. ഷാരൂഖ് ഖാനും, ദീപിക പദുക്കോണിനുമെതിരെ മധ്യപ്രദേശില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഷാരൂഖിന്റെ പുതിയ ചിത്രമാണ് പത്താന്റെ പ്രദര്‍ശനം വിലക്കണമെന്നാണ് ഇവരുടെ ആവശ്യം. ചിത്രത്തിലെ ബേഷറം രംഗ് എന്നൊരു ഗാനം, രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു അതിന്റെ പേരിലാണ് പ്രതിഷേധം നടക്കുന്നത്.

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം ഷാരൂഖിനെതിരെയും പത്താനെതിരെയും രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ കാവി നിറത്തെ വളരെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

1

ദീപിക ധരിച്ചിരിക്കുന്ന കാവി ബിക്കിനിക്കെതിരെയാണ് കടുത്ത വിമര്‍ശനം നരോത്തം മിശ്ര നടത്തിയത്. ചിത്രത്തില്‍ വളരെ മോശമായ കാര്യമുണ്ടെന്നും, അത്തരം മനസ്സുമായിട്ടാണ് ആ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ രംഗം നീക്കുകയോ, അതുമല്ലെങ്കില്‍ കാവി നിറത്തിലുള്ള ബിക്കിനി നീക്കം ചെയ്യുകയോ ആണ് ചെയ്യേണ്ടത്. എന്നാല്‍ സ്‌പെയിനില്‍ ഷൂട്ട് ചെയ്ത ഈ ഗാനരംഗം വീണ്ടും മാറ്റി ഷൂട്ട് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ഹിന്ദുമഹാസഭ അടക്കം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തന്നെ നിര്‍ത്തണമെന്നാണ് ആവശ്യം.

വീര്‍ ശിവാജി ഗ്രൂപ്പാണ് ഷാരൂഖിനും ദീപികയ്ക്കുമെതിരെ പ്രതിഷേധിച്ചത്. ഇരുവര്‍ക്കുമെതിരെ പ്രവര്‍ത്തകര്‍ തെരുവില്‍ വലിയ പ്രതിഷേധം നടത്തി. കോലം കത്തിക്കുകയും ചെയ്തു. ഷാരൂഖ് ഖാന്റെ വലിയ ബാനറാണ് കത്തിച്ചത്. ഇവരും ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ചിത്രത്തിലെ ബേഷറം രംഗ് എന്ന ഗാന രംഗം ഹിന്ദു മതത്തിന്റെ വികാരങ്ങളെ ഹനിക്കുന്നതാണെന്ന് നരോത്തം മിശ്ര പറഞ്ഞിരുന്നു. വളരെ മോശമായ രീതിയിലാണ് ആ ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം ഗാനം വൈറലായിരിക്കുകയാണ്.

അടുത്ത വര്‍ഷം ഇറങ്ങാനുള്ളതില്‍ വെച്ച് ഏറ്റവും പ്രമുഖമായ ചിത്രമാണ് പത്താന്‍. ഇതിലെ ഗാനരംഗങ്ങള്‍ ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് സീനുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ നരോത്തം മിശ്രയുടെ പരാമര്‍ശത്തോടെയാണ് ചിത്രം വിവാദത്തിലേക്ക് വീണത്. ചിത്രത്തില്‍ ദീപികയുടെ ബിക്കിനിയുടെ കാവി നിറമാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നാണ് മന്ത്രി പറയുന്നത്.

ആ സീനുകള്‍ മാറ്റിയാല്‍ മാത്രം സംസ്ഥാനത്ത് പത്താന്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ബോളിവുഡ് ചിത്രം ആദിപുരുഷിനെതിരെയും മന്ത്രി ഇതുപോലെ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ ഹിന്ദു സമൂഹത്തിന് എതിരാണെന്നും, അത് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+