ഈ രാശിക്കാർക്ക് പുതിയ ജോലിയും കൂടുതൽ വരുമാനവും; ദാമ്പത്യ ജീവിതം സുഖകരം, വിദേശയാത്രയ്ക്ക് യോഗം!
വേദ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹിന്ദുമതത്തിൽ കൽപ്പിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
അതുപോലെ തന്നെ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് നൽകുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ല.

ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.
അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് സാധാരണയായി ഉണ്ടാവാറുള്ളത്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇനി വരാനിരിക്കുന്നത്. രണ്ട് ഗ്രഹങ്ങളുടെ സ്വഭാവ സവിശേഷതയാണ് ഈ മാറ്റം കൊണ്ട് വരുന്നത്.
നവംബർ 28ന് ശനിയും നവംബർ 29ന് ബുധനും നേർഗതിയിൽ സഞ്ചരിക്കുന്നത് മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും. ശനിയെ പൊതുവെ ദോഷകരമായ ഗ്രഹമായി കണക്കാക്കുന്നു എങ്കിലും അതിന് ഒരുപാട് നല്ല ഗുണങ്ങൾ പ്രദാനം ചെയ്യാനും സാധിക്കും. അതുപോലെ തന്നെ ബുധനും നല്ല നേട്ടങ്ങൾ നൽകുന്ന ഒന്നാണ്. ഏതെല്ലാം രാശിക്കാർക്കാണ് ഈ മാറ്റത്തിന്റെ ഗുണാനുഭവങ്ങൾ ലഭിക്കുന്നതെന്നും എന്തൊക്കെയാണ് അവയെന്നും അറിയാം.
കർക്കടക രാശി: ഇക്കൂട്ടരുടെ ആത്മവിശ്വാസം കാര്യമായി തന്നെ വർധിക്കും. പുതിയ വരുമാന മാർഗങ്ങൾ ഇവർക്ക് മുൻപിൽ തുറക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പാവും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും കൈവരും. സാമ്പത്തികമായി ഇവർ മുന്നോട്ട് പോവും. വിദേശയാത്രകൾ അല്ലെങ്കിൽ ദീർഘദൂര യാത്രകൾ നടത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും.
കുംഭം രാശി: ഇക്കൂട്ടരുടെ സമ്പത്തിൽ വലിയ വർധനവുണ്ടാകും. തൊഴിലിൽ പുരോഗതിയുണ്ടാകും, പ്രമോഷൻ അടക്കമുള്ളവയും ശമ്പള വർധനയും പ്രതീക്ഷിക്കാം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഇവർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസിൽ അനുകൂല മാറ്റങ്ങൾ തെളിഞ്ഞുവരും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉറപ്പാവും.
മീനം രാശി: ബിസിനസിൽ ഇവർക്ക് വലിയ നേട്ടങ്ങളുണ്ടാകും. ബിസിനസ് വിപുലീകരിക്കാൻ അനുകൂല സമയമായിരിക്കും ഇത്. സാമ്പത്തിക നേട്ടങ്ങൾ ഇവരെ തേടിയെത്തും. ഇവരുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. മാത്രമല്ല ഇക്കൂട്ടരെ സംബന്ധിച്ച് വളരെ നല്ല ജീവിതം തന്നെ മുന്നോട്ട് നയിക്കാൻ കഴിയും. എല്ലാത്തിലുപരി ഇവരുടെ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും കളിയാടും.












Click it and Unblock the Notifications