പ്രതിപക്ഷത്തെ ഞെട്ടിച്ച് പവാര്‍, കാര്‍ഷിക നിയമം പിന്‍വലിക്കേണ്ട, മാറ്റം മതി, സ്വാഗതവുമായി കേന്ദ്രം
ദില്ലി: എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതിപക്ഷ നിരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടതില്ലെന്ന് പവാര്‍ പറഞ്ഞിരിക്കുകയാണ്. പൂര്‍ണമായ അര്‍ത്ഥത്തില്‍ തള്ളിക്കളയേണ്ട നിയമം അല്ല കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെന്ന് പവാര്‍ വ്യക്തമാക്കി. ചെറിയ ചില മാറ്റങ്ങള്‍ പക്ഷേ കാര്‍ഷിക നിയമത്തില്‍ ആവശ്യമാണ്. വിവാദമായ ചില ഭാഗങ്ങള്‍ അതില്‍ നിന്ന് മാറ്റപ്പെടേണ്ടതാണെന്നും പവാര്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പവാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഏകദേശം ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ ഈ നിയമത്തിനെതിരെ തെരുവില്‍ സമരം ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പവാറിന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. അതേസമയം മോദി സര്‍ക്കാര്‍ നിയമത്തില്‍ പ്രശ്‌നങ്ങള്‍ വരുന്ന കാര്യങ്ങള്‍ പുനപ്പരിശോധിക്കാന്‍ തയ്യാറാണെന്നും കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ വന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് കാര്‍ഷിക നിയമത്തെ തുടര്‍ന്ന് നടക്കുന്നത്. പല തവണ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല.
നിയമത്തില്‍ താങ്ങുവില അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പവാറിന്റെ പരാമര്‍ശം പ്രതിപക്ഷ നിരയെ തന്നെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ്. പവാറിന്റെ പ്രസ്താവനയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. മോദി സര്‍ക്കാര്‍ അദ്ദേഹം പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും നരേന്ദ്ര തോമര്‍ പറഞ്ഞു. കര്‍ഷകരുമായി ഇക്കാര്യം പതിനൊന്ന് തവണ ചര്‍ച്ച ചെയ്തതാണെന്നും തോമര്‍ പറഞ്ഞു.
Recommended Video
ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് ഒരിക്കല്‍ കൂടി കാര്‍ഷിക മന്ത്രി പറഞ്ഞു. കര്‍ഷകര്‍ അതിലൂടെ അവരുടെ വീടുകളില്‍ പോവാന്‍ സാധിക്കുമെന്നും തോമര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ പവാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് മുമ്പ് നിയമങ്ങളെ രൂക്ഷമായി പവാര്‍ വിമര്‍ശിച്ചിരുന്നു. താങ്ങുവിലയെ ഈ നിയമം ബാധിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു സര്‍ക്കാരിനെ നിങ്ങള്‍ താഴെയിറക്കണമെന്നും മുംബൈയില്‍ നടന്ന കര്‍ഷക സമരത്തില്‍ ശരത് പവാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications