മോദി സര്‍ക്കാര്‍ അവരെ കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു... കശ്മീരില്‍ പ്രതികരിച്ച് ശരത് പവാര്‍
ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മോദി സര്‍ക്കാര്‍ കശ്മീരിലെ നേതാക്കളെ വിശ്വാസത്തിലെടുക്കണമായിരുന്നു. അവരോടും ഇക്കാര്യം ചര്‍ച്ച ചെയ്ത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാക്കണമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇതൊക്കെ ചെയ്തതിന് ശേഷം മാത്രം മതിയായിരുന്നു പ്രത്യേക പദവി റദ്ദ3ക്കുന്നതെന്നും പവാര്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ നീക്കത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ആംആദ്മി പാര്‍ട്ടി എന്നിവരും ബില്ലിനെ പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം വന്നപ്പോഴേ രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.
ഇതോടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേകത പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എയും ഇല്ലാതാവും. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്ക് മുമ്പ് കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മുതല്‍ കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Recommended Video
അതേസമയം ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് പ്രത്യേക നിയമസഭ ഉണ്ടാവും. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായിരിക്കും. ഭൂമിശാസത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചാണ് വിഭജിക്കുക. കേന്ദ്ര ഭരണ പ്രദേശമമായി പ്രഖ്യാപിക്കുക എന്നത് ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു.
Sharad Pawar, NCP: I think Govt of India should have taken them (leaders of the valley) into confidence which unfortunately the govt didn't do. And then they should have taken the decision (to revoke 370). pic.twitter.com/dabgrGZLR5
— ANI (@ANI) August 5, 2019












Click it and Unblock the Notifications