Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് ഇനി മത്സരിക്കുമോ? ശശി തരൂരിന്റെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ലോക്‌സഭയിലേക്ക് ഇനിയൊരങ്കത്തിനില്ലെന്നും തരൂര്‍ വ്യക്തമാക്കി. യുവാക്കള്‍ക്കായി എപ്പോള്‍ വഴിമാറി കൊടുക്കണമെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് തുടര്‍ച്ചയായ നാലാം തവണയാണ് തരൂര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ 16077 വോട്ടിനാണ് തരൂര്‍ ഇത്തവണ പരാജയപ്പെടുത്തിയത്. അതേസമയം പിടിഐയുമായുള്ള അഭിമുഖത്തിലാണ് ഇനിയൊരു മത്സരം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചത്.

shashi-tharoor

തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. പക്ഷേ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്നാണ് പറയുന്നത്. ലോക്‌സഭയില്‍ എന്റെ റോള്‍ കഴിഞ്ഞു. ആവശ്യത്തിന് ലോക്‌സഭയില്‍ ഞാനുണ്ടായിരുന്നു. പുതുമുഖങ്ങള്‍ക്ക് വഴിമാറി കൊടുക്കേണ്ടതുണ്ട്. ഒരു ഘട്ടമെത്തുമ്പോള്‍ അതെല്ലാം നമ്മള്‍ ചെയ്യേണ്ടി വരും. ഇപ്പോള്‍ തനിക്ക് അങ്ങനെ തോന്നുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

ലോക്‌സഭ വളരെ പ്രധാനപ്പെട്ടൊരു സ്ഥാപനമാണ്. എന്റെ മണ്ഡലത്തിനായി ഏറ്റവും നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരും. പക്ഷേ എംപിയാവാതെ തന്നെ ജനങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും തരൂര്‍ വ്യക്തമാക്കി. അതുകൊണ്ട് മത്സരിച്ച് വിജയിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനസേവനം നടത്താന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. അതുകൊണ്ട് അഞ്ച് വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കാത്തിരിക്കില്ലെന്നും തരൂര്‍ പറഞ്ഞു. അഞ്ച് വര്‍ഷം എനിക്ക് മുന്നിലുണ്ട്. ഈ കാലയളവില്‍ ജനങ്ങള്‍ക്കായി ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യണമെന്നാണ് കരുതുന്നത്. സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ രണ്ടര ലക്ഷം വോട്ടുകളാണ് നേടിയത്.

മൂന്ന് മേഖലകള്‍ സിപിഎം പ്രതിനിധീകരിക്കുന്നവയാണ്. സിപിഐ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ അവസാനമാണ് എത്തിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയോ മണ്ഡലത്തില്‍ ആദ്യമെത്തി പ്രചാരണം തുടങ്ങിയിരുന്നു. തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയരണം. എന്താണ് ശരിക്കും സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരണം. പക്ഷേ എന്തൊക്കെയാണെങ്കിലും ജയം അത് ജയം തന്നെയാണ്. ആ രീതിയില്‍ നേട്ടമായി തന്നെ കാണുന്നുവെന്നും തരൂര്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. ഒരു ഘട്ടത്തില്‍ തരൂര്‍ പരാജയപ്പെട്ട് പോകും എന്ന് വരെ ട്രെന്‍ഡില്‍ തോന്നിയിരുന്നു. 15000 വോട്ടിന് വരെ പിന്നിലായിരുന്നു തരൂര്‍. എന്നാല്‍ തീരദേശ വോട്ടുകള്‍ എണ്ണിയതോടെ തരൂര്‍ മികച്ച ലീഡുമായി വിജയം പിടിക്കുകയായിരുന്നു. പക്ഷേ രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തില്‍ ഇരുമുന്നണികളെയും ശരിക്കും വിറപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+