Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി ഇനിയും രാജ്യതലസ്ഥാനമായി തുടരണോ? വായു മലിനീകരണം ചൂണ്ടിക്കാട്ടി ചോദ്യവുമായി ശശി തരൂർ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരവേ നിർണായക ചോദ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഡൽഹിക്ക് ഇനിയും രാജ്യതലസ്ഥാനമായി തുടരാനുള്ള യോഗ്യതയുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ശശി തരൂർ മുന്നോട്ട് വയ്ക്കുന്നത്. നഗരത്തിലെ വായുഗുണനിലവാരം അപകടാവസ്ഥയിൽ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ ചോദ്യം.

എക്‌സ് പോസ്‌റ്റിലൂടെയായിരുന്നു തരൂർ സംശയം പങ്കുവച്ചത്. നവംബർ മുതൽ ജനുവരി വരെയുള്ള മൂന്ന് മാസക്കാലം ഡൽഹി വാസയോഗ്യമല്ലെന്ന് പറഞ്ഞ ശശി തരൂർ ശേഷിക്കുന്ന ഒൻപത് മാസക്കാലം നഗരത്തിൽ ജനജീവിതം ദുഷ്‌കരമാണെന്നും ചൂണ്ടിക്കാട്ടി. ആദ്യമായാണ് തലസ്ഥാന നഗരമായി തുടരാനുള്ള ഡൽഹിയുടെ യോഗ്യതയെ ചോദ്യം ചെയ്‌ത്‌ ഒരു മുതിർന്ന നേതാവ് രംഗത്ത് വരുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.

delhiairqualityshashitharoor

ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള രണ്ടാമത്തെ നഗരമായ ധാക്കയേക്കാളും അഞ്ചിരട്ടിയാണ് ഡൽഹിയിലെ മലിനീകരണ തോതെന്ന് ശശി തരൂർ തന്റെ എക്‌സ് പോസ്‌റ്റിൽ പറയുന്നു. വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കാൻ തയ്യാറാവാതിരുന്ന കേന്ദ്ര സർക്കാർ നടപടിയെ ശശി തരൂർ വിമർശിക്കുകയും ചെയ്‌തു.

'ഡൽഹി ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ്, 4 മടങ്ങ് അപകടകരമായ നിലയിലാണ് ഇപ്പോഴുള്ളത്. ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായ ധാക്കയുടെ അഞ്ചിരട്ടി മോശമാണ് ഇവിടുത്തെ സാഹചര്യം. വർഷങ്ങളായി നമ്മുടെ സർക്കാർ ഈ ദുഃസ്വപ്‌നത്തിന് സാക്ഷ്യം വഹിക്കുന്നു എന്നതല്ലാതെ ഇത് മറികടക്കാൻ ഒന്നും ചെയ്യുന്നില്ലെന്നത് മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യമാണ്' ശശി തരൂർ പറയുന്നു.

ഡൽഹി വായുമലിനീകരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ മുൻകാല ശ്രമങ്ങളെ കുറിച്ചും ശശി തരൂർ വാചാലനായി. 2015 മുതൽ വായുഗുണനിലവാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്‌ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വട്ടമേശ സമ്മേളങ്ങൾ നടത്തി വന്നിരുന്നു ശശി തരൂർ. എന്നാൽ യാതൊരു പുരോഗതിയും ഉണ്ടാവാതായതോടെ കഴിഞ്ഞ വർഷം ഈ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെയും ഡൽഹി വായുമലിനീകരണ വിഷയത്തിൽ സർക്കാരിനെതിരെ ശശി തരൂർ ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹിക്ക് രാജ്യ തലസ്ഥാനമായി തുടരാനുള്ള യോഗ്യത ഉണ്ടോ എന്ന ചോദ്യവുമായി ശശി തരൂർ രംഗത്ത് വന്നിരിക്കുന്നത്. മേഖലയിലെ വായുമലിനീകരണ തോത് അപകടാവസ്ഥയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഇന്ന് രാവിലെയും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് ദൃശ്യമായിരുന്നു. നിലവിൽ പല വായുഗുണനിലവാര പരിശോധനാ സ്‌റ്റേഷനുകളിലും പോയിന്റ് 500 കടന്ന നിലയിലാണ്. ഇതോടെ കടുത്ത ആശങ്കയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്. ഇന്നലെ മുതൽ രാജ്യതലസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും വായുഗുണനിലവാരം മെച്ചപ്പെട്ടില്ല എന്നതാണ് ഇന്നത്തെ കണക്കുകളും സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+