Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുരോഗതി രാഷ്ട്രീയത്തിന് അതീതമായിരിക്കണം'; കേന്ദ്ര റെയിൽവേ മന്ത്രിക്ക് പ്രശംസയുമായി തരൂർ

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ പ്രശംസിച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഈ മാസം ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസിന് ആണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെ ശശി തരൂർ പ്രശംസിച്ചത്. "പുരോഗതി രാഷ്ട്രീയത്തിന് അതീതമായിരിക്കണം" എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് നിന്ന് കേരളത്തിന്റെ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ഏപ്രിൽ 22 ന് തിരുവനന്തപുരം-കാസർകോട് പാതയിൽ റെയിൽവേ ട്രയൽ റൺ നടത്തും. സെമി-ഹൈ സ്പീഡ് ട്രെയിൻ തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ ഓടിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്.. പിന്നീട് ആണ് സർവീസ് കാസർകോട് വരെ നീട്ടാൻ പദ്ധതിയിട്ടത്.

Vande Bharat311

"കേരളത്തിലേക്ക് #വന്ദേഭാരത് ട്രെയിനുകൾ നിർദ്ദേശിക്കുന്ന പതിനാല് മാസം മുമ്പുള്ള എന്റെ ട്വീറ്റുകൾ ഓർക്കുന്നു. @അശ്വിനി വൈഷ്ണവ് അത് ചെയ്തതിൽ സന്തോഷമുണ്ട്. 25ന് തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ ട്രെയിനിന്റെ ഫ്‌ളാഗ്‌ഓഫിൽ @narendramodi പങ്കെടുക്കാൻ കാത്തിരിക്കുകയാണ്. പുരോഗതി രാഷ്ട്രീയത്തിന് അതീതമായിരിക്കണം," അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2022 ൽ കേരളത്തിലേക്ക് വന്ദേ ഭാരത് ആവശ്യപ്പെട്ട് തരൂർ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, കേരളത്തിന് നിലവിൽ ഒരു വന്ദേ ഭാരത് എക്‌സ്പ്രസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നും ഭാവിയിൽ ഇനിയും പലതും അവതരിപ്പിക്കും എന്നും അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞിരുന്നു, രണ്ട് ഘട്ടങ്ങളിലായി കേരളത്തിലെ ട്രാക്കുകൾ നവീകരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നും തിരുവനന്തപുരം സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

, രണ്ടാം ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാസർകോട് എത്തിച്ചേർന്നു . പുലർച്ചെ 5.20നു തിരുവനന്തപുരത്തു നിന്നായിരുന്നു ട്രെയിൻ പുറപ്പെട്ടത്. ഉച്ചക്ക് 1.10നാണ് കാസർകോട്ട് വണ്ടി എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട്ട് എത്താൻ എടുത്ത സമയം. 2.25ന് ട്രെയിൻ കാസർകോട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കു തിരിച്ചു അയച്ചു.

തുടക്കത്തിൽ 8 കോച്ച് ആയിരിക്കും വന്ദേഭാരത് സർവീസിന്. ഒരേസമയം തിരുവനന്തപുരത്തു നിന്നും കാസർകോട്ടു നിന്നും പുറപ്പെടുന്ന രീതിയൽ‌ ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കും എന്നത് കൊണ്ട് കൂടുതൽ സ്റ്റോപ് അനുവദിക്കില്ല, പകരം കൂടുതൽ ട്രെയിനുകൾ ആയിരിക്കും നൽകുക.

Skin Care in summer: മേയ്ക്ക് അപ്പ് വാരിവലിച്ചിടല്ലേ..പുറത്ത് കത്തുന്ന സൂര്യനാണ്.. ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+