ഷവർമയിൽ നിന്ന് വീണ്ടും വിഷബാധ!; തമിഴ്നാട്ടിൽ 3 വിദ്യാർത്ഥികൾ ചികിത്സയിൽ; ഹോട്ടലുകൾക്ക് പൂട്ടോ ?
ചെന്നൈ: കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിന് പിന്നാലെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. ഷവർമ കഴിച്ച് മൂന്ന് വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
തഞ്ചാവൂരിലെ ഒരത്തുനാട് സംഭവം നടന്നത്. പ്രവീൺ (22), പുതികോട്ട സ്വദേശി പരമേശ്വരൻ(21), ധർമപുരി സ്വദേശി മണികണ്ഠൻ (21) എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മൂവരും തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
ഒരത്തുനാട് സർക്കാർ വെറ്റിനറി കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് വിദ്യാർത്ഥികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

മൂന്നുപേരും ഒരത്തുനാട് നിന്നുളള റെസ്റ്റോറന്റിലെ ഷവർമയാണ് കഴിച്ചത്. ഇതിന് പിന്നാലെ ഹോസ്റ്റലിൽ തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. തുടർന്ന്, മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ നടത്തിയ പോലീസ് പരിശോധനയിൽ തമിഴ്നാട്ടിലെ അഞ്ച് കടകളിൽ നിന്ന് 10 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. നിരവധി കടകളിലും പരിശോധന നടന്നു.

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ മധുരയിലെ നിരവധി കടകളിലും റെയ്ഡ് നടത്തി. ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികളുടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് സമാനമായ സംഭവം മെയ് ഒന്നിന് കേരളത്തിലെ കാസര്‍കോട് ചെറുവത്തൂരില്‍ റിപ്പോർട്ട് ചെയ്തിരുന്നു. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് ഷവർമ കഴിച്ച് മരണപ്പെട്ടത്. ഏപ്രിൽ 30, മെയ് 1 തീയതികളിലായി 14 പേർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർമ കഴിച്ചത്. തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

അതേസമയം, ചെറുവത്തൂരിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ മെയ് 1 ന് രാവിലെ ചികിത്സ തേടി എത്തിയത്. ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നിരുന്നു. ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയാണ് ചെയ്തത്.

കേരളത്തിലെ ഭക്ഷണപ്രിയരെ ഒന്നടങ്കം വിറയ്പ്പിച്ച സംഭവമായിരുന്നു ദേവനനന്ദയുടെ മരണം. ഇതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. കൂൾബാറിൽ ഷവർമ നിർമ്മിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ ആണെന്ന് കണ്ടെത്തുകയും സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഈ കൂൾബാറിന് പ്രവർത്തനാനുമതി ഇല്ലെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂള്‍ബാറിന്റെ ഉടമയെയും ജീവനക്കാർക്ക് എതിരെയും പൊലീസ് നടപടി സ്വീകരിച്ചു.

ഇതിന് പിന്നാലെ കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. സംഭവത്തിന് പിന്നാലെ ഉണ്ടായ അന്വേഷണത്തിൽ കോഴി കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് കോഴിക്കട അടച്ചു പൂട്ടാൻ നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള ബദരിയ എന്ന കടയായിരുന്നു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടിയത്. ഷവർമ ഭക്ഷിച്ച് പതിനാറുകാരിയായ വിദ്യാർഥി മരണപ്പെട്ട സാഹചര്യത്തിലായിരുന്നു പരിശോധന നടന്നത്.

അതേസമയം, 16 - കാരിയുടെ മരണത്തിന് പിന്നാലെ, കേരളത്തിൽ ഉടനീളമുളള ഹോട്ടലുകൾ പരിശോധയ്ക്ക് വിധേയമായി. ഇത്തരം പരിശോധനകൾക്ക് പിന്നാലെ കേരളത്തിലെ 110 ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയെ തുടർന്നായിരുന്നു നടപടി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 ഹോട്ടലുകളാണ് കേരളത്തിൽ അടച്ചുപൂട്ടിയത്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടക്കുന്നത്. ഈ പരിശോധനകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയാലാണ് നടപടി സ്വീകരിക്കുക.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications