ഷീലാ ദീക്ഷിത് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ.... എഎപി സഖ്യത്തിന് പുതിയ നീക്കവുമായി രാഹുല്‍!!
Recommended Video

ദില്ലി: മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നിയമിച്ചു. അജയ് മാക്കന്‍ രാജിവെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഷീലാ ദീക്ഷിത് എത്തുന്നത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാലായിരുന്നു മാക്കന്റെ രാജി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നത്. അജയ് മാക്കന്‍ ദീക്ഷിതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്ററിലാണ് അഭിനന്ദനം. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രതിപക്ഷമായി ഉയര്‍ന്ന് വരുമെന്നായിരുന്നു മാക്കന്റെ ട്വീറ്റ്. നേരത്തെ കേരളത്തിലെ ഗവര്‍ണറായും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അധ്യക്ഷയായും അവരെ കോണ്‍ഗ്രസ് നിയമിച്ചിരുന്നു.

അതേസമയം മൂന്ന് തവണ ദില്ലിയില്‍ ഭരണം നടത്തിയിട്ടും ഒരു സീറ്റ് പോലുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ദില്ലിയില്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് അവര്‍ക്ക് നല്‍കിയിരിക്കുന്ന ചുമതല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഇതിന്റെ ചുമതലയും ദീക്ഷിതിനാണ്. നേരത്തെ അജയ് മാക്കനെ എഎപിയുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെ ചൊല്ലിയാണ് നീക്കിയതെന്ന് സൂചനയുണ്ടായിരുന്നു. ദീക്ഷിതിന് സഖ്യകാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കും.












Click it and Unblock the Notifications