ഒരുമിച്ച് ജീവിക്കാനില്ല, ബ്ലൂ ഫിലിം കേസിൽ കുടുങ്ങിയ രാജ് കുന്ദ്രയിൽ നിന്ന് വിവാഹ മോചനത്തിന് ശിൽപ ഷെട്ടി?
മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയില്‍ നിന്നും നടി ശില്പ ഷെട്ടി വിവാഹ മോചനം നേടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ശില്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
രാജ് കുന്ദ്രയില്‍ നിന്നും അകന്ന് ജീവിക്കുന്ന കാര്യം ശില്പ ഷെട്ടി ആലോചിക്കുന്നതായി ബോളിവുഡ് ഹംഗാമ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
ഇതെന്തൊരു ലുക്കാണ്? 'രാജമാത ശിവഗാമി' തന്നെയോ? പേളിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

2009ലാണ് ബോളിവുഡിലെ അറിയപ്പെടുന്ന താരമായ ശില്പ ഷെട്ടി വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം കഴിക്കുന്നത്. രാജ് കുന്ദ്രയുടെ രണ്ടാം വിവാഹം ആയിരുന്നു ശില്പയുമായുളളത്. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ ആണുളളത് വിയാനും സമീഷയും. രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ശില്പ വിവാഹ മോചനത്തെ കുറിച്ച് ആലോചിക്കുന്നത് എന്നാണ് സൂചന.

ശില്പ ഷൈട്ടിയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് കൊണ്ടാണ് ബോളിവുഡ് ഹംഗാമ വാര്‍ത്ത നല്‍കിയിരിക്കുന്നത. രാജ് കുന്ദ്രയില്‍ നിന്നും അകന്നൊരു ജീവിതം നയിക്കാനാണ് ശില്പ ഷെട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. രാജ് കുന്ദ്രയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹാരമുണ്ടാകുന്നവയല്ല. എന്ന് മാത്രമല്ല അവ ഓരോ ആഴ്ചയും ഇരട്ടിയാകുന്നതാണ് കാണുന്നതെന്ന് ശില്പയുടെ സുഹൃത്ത് പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ് കുന്ദ്രയ്ക്ക് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധമുണ്ട് എന്നുളള വെളിപ്പെടുത്തല്‍ ശില്പയ്ക്ക് എന്നത് പോലെ തങ്ങള്‍ക്കും വളരെ ഏറെ നടുക്കമുണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. ഇത്തരത്തില്‍ പണമുണ്ടാക്കിയിട്ടാണ് ഡയമണ്ടുകളും മറ്റും വാങ്ങിയിരുന്നത് എന്നത് സംബന്ധിച്ച് ശില്പയ്ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. രാജ് കുന്ദ്രയില്‍ നിന്നും മക്കളെ അകലേക്ക് മാറ്റാനാണ് ശില്പ ആഗ്രഹിക്കുന്നത് എന്നും സുഹൃത്ത് പറയുന്നു.

തങ്ങള്‍ക്ക് അറിയാവുന്നിടത്തോളം രാജ കുന്ദ്രയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു തരി പോലും ശില്പ തൊടില്ല. റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയി ജോലി ചെയ്ത് തന്നെ ശില്പ തരക്കേടില്ലാത്ത തരത്തില്‍ സമ്പാദിക്കുന്നുണ്ട്. മാത്രമല്ല ശില്പ ഇപ്പോള്‍ സിനിമയിലും സജീവമാണ്. ഏറ്റവും ഒടുവിലായി ശില്പ ഷെട്ടിയുടേതായി പുറത്ത് വന്ന ചിത്രം പ്രിയദര്ശന് സംവിധാനം ചെയ്ത ഹംഗാമ 2 ആണ്. നിഖമ്മ ആണ് ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. സിനിമയില്‍ കൂടുതല്‍ സജീവമാകാനാണ് ശില്പ ശ്രമിക്കുന്നത് എന്നും സുഹൃത്തുക്കള്‍ പറയുന്നു.

രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം തുടക്കത്തില്‍ ശില്പ ഷെട്ടി പൊതുവിടങ്ങളില്‍ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരം ജഡ്ജായിരിക്കുന്ന സൂപ്പര്‍ ഡാന്‍സ് 4ന് വേണ്ടിയുളള ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വരുമാനം ലഭിക്കുന്നത് കൊണ്ട് തനിച്ചുളള ജീവിതം ശില്പയ്ക്ക് ബുദ്ധിമുട്ടാകില്ല. വിവാഹ മോചനത്തിന്റെ പേരില്‍ രാജ് കുന്ദ്രയില്‍ നിന്ന് ജീവനാംശം വാങ്ങാന്‍ ശില്പ ഷെട്ടി തയ്യാറാകില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video

ഹോട്ട്ഷോട്ട് എന്ന ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം നടത്തി എന്നാണ് രാജ്കുന്ദ്രയ്ക്ക് മേല്‍ മുംബൈ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം. രാജ് കുന്ദ്രയുടെ പേരിലുളള ആംസ്പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിരിക്കുന്നത്. രാജ് കുന്ദ്രയുടെ കമ്പനി നീലച്ചിത്ര നിര്‍മ്മാണം നടത്തിയിരുന്നത് ശില്പ ഷെട്ടി അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. നേരത്തെ ശില്‍പ്പയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications